കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബോളിവുഡ് ഗിന്നസ് റിക്കോര്‍ഡിലേക്ക് (Bollywood comedy enters Guinness)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
PRO
ചരിത്രനേട്ടങ്ങളുടെ ഗിന്നസ് റിക്കോര്‍ഡിലേക്ക് ബോളിവുഡിലെ ഒരു തമാശ സിനിമയും. 51 ഹാസ്യ നടന്‍‌മാരെ അവതരിപ്പിക്കുന്ന ‘ഭാവനാവൊ കൊ സംഝൊ’ എന്ന ബോളിവുഡ് സിനിമയാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.

51 തമാശക്കാരെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും സുനില്‍‌പാല്‍ ആണ്. സുനില്‍ ഈ ചരിത്ര സൃഷ്ടിയില്‍ അഭിനയിക്കുകയും ചെയ്യുന്നു.

ഗിന്നസ് ബുക്ക് അധികൃതര്‍ സിനിമ ചരിത്ര നേട്ടത്തിന് അര്‍ഹമാണോ എന്നറിയാന്‍ കര്‍ശന പരിശോധനകളാണ് നടത്തിയത്. 51 നടന്‍‌മാരും ഹാസ്യ രംഗത്ത് നിലയുറപ്പിച്ച നടന്‍‌മാരാണോ എന്നതായിരുന്നു ആദ്യ പരിശോധന. പിന്നീട്, എല്ലാ ഹാസ്യ നടന്‍‌മാര്‍ക്കും ഡയലോഗ് ഉള്ള കഥാപാത്രങ്ങളെയാണോ നല്‍കിയിരിക്കുന്നത് എന്നായിരുന്നു പരിശോധിച്ചത്. എന്തായാലും, അവസാനം ഗിന്നസ് അധികൃതര്‍ക്ക് സുനിലിന്റെ സൃഷ്ടിയെ അംഗീകരിക്കേണ്ടി വന്നു.

തിയേറ്ററില്‍ തമാശ ആസ്വദിക്കാന്‍ പോകുന്നവര്‍ക്ക് ഒരു മുഴുനീള ഹാസ്യ ചിത്രം നല്‍കാനാണ് താന്‍ ശ്രമിച്ചത് എന്ന് സംവിധായകനും അഭിനേതാവുമായ സുനില്‍ പറയുന്നു. ജനുവരി 15 ന് ചിത്രം റിലീസാവുമെന്നാണ് കരുതുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗിന്നസ് റിക്കോര്ഡ്, ബോളിവുഡ്, ഭാവനാവൊ കൊ സംഝൊ, സുനില്പാല്