കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » 'വണ്‍‌മാന്‍ ഷോ’ ടീം വീണ്ടും (One Man Show team again!)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
PRO
ഹിറ്റ്‌മേക്കര്‍ ഷാഫി വീണ്ടും ജയറാമിനെ നായകനാക്കി സിനിമയൊരുക്കുന്നു. റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രചന നിര്‍വഹിക്കുമെന്നാണ് സൂചന. അങ്ങനെ ‘വണ്‍‌മാന്‍ ഷോ’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുകയാണ്.

ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു വണ്‍‌മാന്‍ ഷോ. അക്കാലത്ത് ടി വി ചാനലുകളില്‍ നിറഞ്ഞു നിന്ന ‘കോടീശ്വരന്‍’ പരിപാടിയെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ജയറാം, ലാല്‍, സം‌യുക്ത വര്‍മ, കലാഭവന്‍ മണി, സലിം കുമാര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി ഷാഫി അരങ്ങേറ്റം ഗംഭീരമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ ഷാഫിയെ മലയാളത്തിലെ മുന്‍‌നിര സംവിധായകനാക്കി മാറ്റി. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിനാടും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വണ്‍‌മാന്‍ ഷോ ടീമിനെ വീണ്ടും അവതരിപ്പിക്കാന്‍ ഷാഫി ഒരുങ്ങുന്നത്.

ജയറാമിനെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ ഷാഫിച്ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. നായിക അന്യഭാഷയില്‍ നിന്നായിരിക്കും. ഒരു ദിലീപ് ചിത്രവും ഷാഫി ഒരുക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വണ്മാന് ഷോ, ദിലീപ്, ജയറാം, മമ്മൂട്ടി, ഷാഫി