കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ക്രിഷ് 2: ഹൃത്വിക് - ദീപിക ഒന്നിക്കുന്നു (Hrithik with Deepika in Krrish 2!)
സിനിമാ വാര്‍ത്ത
Bookmark and Share Feedback Print
 
IFM
ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്നു. ‘ക്രിഷ്’ എന്ന സൂപ്പര്‍ഹിറ്റിന്‍റെ രണ്ടാം ഭാഗത്തിലാണ് സൂപ്പര്‍നായകനും ഗ്ലാമര്‍ നായികയും ഒന്നിക്കുന്നത്. ‘ക്രിഷ് 2’ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്‍ രാകേഷ് റോഷന്‍ ആലോചിക്കുന്നത്.

ക്രിഷില്‍ ഹൃത്വിക്കിന്‍റെ നായിക പ്രിയങ്ക ചോപ്രയായിരുന്നു. ക്രിഷ് 2 ആലോചനയില്‍ എത്തിയപ്പോള്‍ ആദ്യമേ പ്രിയങ്ക ചോപ്രയെ നായികാ സ്ഥാനത്തുനിന്ന് മാറ്റണമെന്ന തീരുമാനമാണ് രാകേഷ് റോഷന്‍ എടുത്തത്. പകരം കത്രീന കൈഫോ ദീപികാ പദുക്കോണോ മതിയെന്ന് തീരുമാനിച്ചു. ഒടുവില്‍ ദീപികയെ നിശ്ചയിക്കുകയായിരുന്നു.
IFM


ഈ ചിത്രത്തില്‍ ഹൃത്വിക് ഡബിള്‍ റോളിലായിരിക്കും പ്രത്യക്ഷപ്പെടുക. ഒരാള്‍ നായകനും മറ്റേയാള്‍ വില്ലനും. ‘ധൂം - 2’ എന്ന ചിത്രത്തിലെ വില്ലത്തരമുള്ള കഥാപാത്രത്തെ അനശ്വരമാക്കിയശേഷം ഹൃത്വിക്കിനെ തേടിയെത്തുന്ന നെഗറ്റീവ് വേഷമായിരിക്കും ക്രിഷ് 2ലേത്. വിദേശരാജ്യങ്ങളിലായിരിക്കും ക്രിഷ് 2 പൂര്‍ണമായും ചിത്രീകരിക്കുക.

ഇപ്പോള്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷ് എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ഹൃത്വിക് റോഷന്‍. അനുരാഗ് ബസു സംവിധാനം ചെയ്ത ‘കൈറ്റ്സ്’ ആണ് അടുത്തതായി റിലീസ് ചെയ്യുന്ന ഹൃത്വിക് ചിത്രം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദീപിക, ഹൃത്വിക്, രാകേഷ് റോഷന്, ക്രിഷ് 2, ധൂം 2, രവി നരിമാന്