കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഔസേപ്പച്ചന്‍ ഹോളിവുഡിലേക്ക് ! (Ouseppachan to Hollywood)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRD
എ ആര്‍ റഹ്മാന്‍റെ ജയ് ഹോ ഹോളിവുഡില്‍ ഉയര്‍ത്തിയ തരംഗം അവസാനിക്കും മുന്‍പേ മറ്റൊരു ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന്‍ കൂടി ഹോളിവുഡില്‍ അരങ്ങേറുന്നു. വേറെ ആരുമല്ല. മലയാളികളുടെ സ്വന്തം ഔസേപ്പച്ചന്‍.

ഒരേ കടലിലെ സംഗീതത്തിന് ദേശീയ അവാര്‍ഡിന്‍റെ തിളക്കവുമായി നില്‍ക്കുമ്പോഴാണ് ഇരട്ടി മധുരമായി ഔസേപ്പച്ചന് ഹോളിവുഡ് ചിത്രത്തിന് സംഗീതം നല്‍കാനുള്ള അവസരം കൈവന്നിരിക്കുന്നത്.

നേവല്‍ ആര്‍ക്കിടെക്ടായ സോഹന്‍ റോയ് സംവിധാനം ചെയ്യുന്ന ‘ഡാം 999’ എന്ന് പേരിട്ടിരിക്കുന്ന ഹോളിവുഡ് ചിത്രത്തിലൂടെയായിരിക്കും ഔസേപ്പച്ചന്‍റെ സംഗീതം ലോകം കേള്‍ക്കുക. ഇംഗ്ലീഷിനു പുറമെ ഒരേസമയം ഹിന്ദി, സംസ്കൃതം ഭാഷകളിലും ഡാം 999 ചിത്രീകരിക്കുന്നുണ്ട്.

കൊളോണിയന്‍ കാലഘട്ടത്തില്‍ കെട്ടിയ ഒരു ഡാം തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതും ഡാം തകര്‍ന്നതിനുശേഷമുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും. മലയാളത്തില്‍ നിന്ന് നടന്‍ തിലകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഡാം 999, ഔസേപ്പച്ചന്, ഹോളിവുഡ്