കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ശ്രീനിയുടെ രചനയില്‍ മധുപാലിന്‍റെ സിനിമ (Direction Madhupal; Script Sreeni!)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ശ്രീനിവാസന്‍ വീണ്ടും കഥയെഴുതുകയാണ്. ഇത്തവണ മധുപാലിന് വേണ്ടിയാണ് രചന. അതെ, ‘തലപ്പാവ്’ എന്ന സിനിമയ്ക്ക് ശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രത്തിനാണ് ശ്രീനി രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ നായകനും ശ്രീനിവാസന്‍ തന്നെ.

രാഷ്ട്രീയവും സമകാലീന സംഭവങ്ങളുമൊക്കെ ഇടകലരുന്ന ഒരു രസികന്‍ കഥയാണ് മധുപാലിന് വേണ്ടി ശ്രീനിവാസന്‍ ആലോചിക്കുന്നത്. ഏറെ രസകരമായ ഒരു ആഖ്യാന ശൈലിയിലൂടെ ഒരു സറ്റയര്‍ അവതരിപ്പിക്കുകയാണ്. ശ്രീനിവാസന്‍ രചനകളുടെ മുഖമുദ്രയായ ‘കറുത്ത ഫലിതം’ ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും.

‘തലപ്പാവ്’ എന്ന സിനിമ പൂര്‍ണമായും സംവിധായകന്‍റെ ചിത്രമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമും ഏറെ കയ്യടക്കത്തോടെയാണ് മധുപാല്‍ അവതരിപ്പിച്ചത്. നക്സല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ തലപ്പാവ് ആ വിഷയത്തോടുള്ള ഗൌരവപൂര്‍ണമായ ഒരു സമീപനമായിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗൌരവമുള്ള ഒരു പ്രമേയം നര്‍മ്മത്തിലൂടെ പറയാനാണ് പുതിയ ചിത്രത്തില്‍ മധുപാല്‍ ശ്രമിക്കുന്നത്.

കെ പി പിള്ളയും, ശങ്കരന്‍കുട്ടിയും ചേര്‍ന്നാണ്‌ മധുപാല്‍ - ശ്രീനിവാസന്‍ ടീമിന്‍റെ സിനിമ നിര്‍മ്മിക്കുക. `പാസഞ്ചര്‍' എന്ന ഹിറ്റ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണിവര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രീനിവാസന്, മധുപാല്, തലപ്പാവ്, ബാബു ജനാര്ദ്ദനന്, ജയറാം, പൃഥ്വിരാജ്