കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ശില്‍‌പയ്ക്ക് മനം പോലെ മംഗല്യം (Shilpa Shetty ties the knot with Raj Kundhra)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ബോളിവുഡ് നടി ശില്‍‌പാ ഷെട്ടി വിവാഹിതയായി. സുഹൃത്തും ലണ്ടനിലെ വ്യവസായിയുമായ രാജ് കുന്ദ്ര ആണ് ശില്‍‌പയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. പരമ്പരാഗത മംഗലാപുരം ശൈലിയിലായിരുന്നു വിവാഹം.

ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ താരവിവാഹത്തിന് ശേഷം ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു ശില്‍‌പയുടേത്. ബോളിവുഡിന്‍റെ വിശാലലോകത്തെ ഏറെക്കുറെ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍. മാധ്യമങ്ങളെയും അടുപ്പിച്ചിരുന്നില്ല. സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, ജാക്കി ഭഗ്നാനി, വാസു ഭഗ്നാനി തുടങ്ങി ശില്‍‌പയുമായി അടുപ്പമുള്ള ഏതാനും പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

ഖണ്ഡാലയില്‍ ശില്‍‌പയുടെ സുഹൃത്തും ബിസിനസുകാരിയുമായ കിരണ്‍ ബാവയുടെ വില്ലയിലായിരുന്നു ചടങ്ങുകള്‍. തരുണ്‍ തഹിലാനി രൂപകല്‌പന ചെയ്‌ത സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിച്ച ചുവപ്പും സ്വര്‍ണനിറം കലര്‍ന്ന തവിട്ടും നിറമുള്ള സാരിയാണ്‌ ശില്‌പ അണിഞ്ഞത്‌. അമ്പത് ലക്ഷമാണ് സാ‍രിക്ക് ചെലവായത്. മൂന്ന് കോടി രൂപയുടെ ആഭരണങ്ങളാണ് ശില്‍‌പ അണിഞ്ഞിരുന്നത്.

ശന്തനുവും നിഖിലും രൂപകല്‌പന ചെയ്‌ത മെറൂണും സ്വര്‍ണവര്‍ണവും കലര്‍ന്ന ഷെര്‍വാണിയായിരുന്നു വരന്‍റെ വേഷം. മുപ്പത്തിനാലുകാരിയായ ശില്‍‌പയുടെ ആദ്യ വിവാഹമാണിത്. എന്നാല്‍ മുപ്പത്തിമൂന്നുകാരനായ രാജ് കുന്ദ്രെ നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ശില്‍‌പയെ ഏറെ പ്രസിദ്ധിയിലേക്കുയര്‍ത്തിയ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. തന്‍റെ സ്വപ്ന വിവാഹമെന്നാണ് ശില്‍‌പ കുന്ദ്രയുമായുള്ള മംഗല്യത്തെ വിശേഷിപ്പിച്ചത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കായി ശില്‍‌പ ചൊവ്വാഴ്ച്ച മുംബൈയില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബോളിവുഡ് നടി, ശില്പാ ഷെട്ടി രാജ് കുന്ദ്ര, വിവാഹം, ആഘോഷം