കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘ഇറ്റാലിയന്‍ ജോബ്’ ഹിന്ദിയിലേക്ക് (Katrina Kaif and Abhishek Bachchan to team up for 'Italian Job' remake)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFM
2003ല്‍ ഹോളിവുഡില്‍ തരംഗമായ ‘ഇറ്റാലിയന്‍ ജോബ്’ എന്ന ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. ആക്ഷന്‍ സിനിമകളുടെ ഉസ്താദുകളായ അബ്ബാസ് - മസ്താന്‍ ടീമാണ് ഈ റീമേക്ക് സംവിധാനം ചെയ്യുക. അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് താരങ്ങള്‍.

ഇറ്റാലിയന്‍ ജോബ് റീമേക്ക് ചെയ്യാനുള്ള അവകാശം പാരാമൌണ്ട് പിക്ചേഴ്സില്‍ നിന്ന് അബ്ബാസ് - മസ്താന്‍ കരസ്ഥമാക്കി. ഈ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ അഭിനയിക്കുമെന്ന് മുമ്പ് സൂചനകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ നീല്‍ നിതിന്‍ മുകേഷായിരിക്കും ആ റോള്‍ ചെയ്യുക എന്ന് ഉറപ്പായിട്ടുണ്ട്.

ഒരു വലിയ മോഷണശ്രമത്തിന്‍റെ ത്രില്ലടിപ്പിക്കുന്ന ആവിഷ്കാരമാണ് ഇറ്റാലിയന്‍ ജോബ്. മാര്‍ക് വോബെര്‍ഗ്, എഡ്വാര്‍ഡ് നോര്‍ട്ടണ്‍, ചാര്‍ളിസ് തെറോണ്‍ എന്നിവര്‍ ഹോളിവുഡില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെയാണ് ഹിന്ദി റീമേക്കില്‍ യഥാക്രമം അഭിഷേക്, നീല്‍, കത്രീന എന്നിവര്‍ അവതരിപ്പിക്കുന്നത്.

അബ്ബാസ് - മസ്താന്‍റെ ‘റേസ്’ എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട ‘സ്റ്റുഡിയോ 18’ നിര്‍മ്മാണക്കമ്പനിയാണ് ഇറ്റാലിയന്‍ ജോബ് റീമേക്ക് ചെയ്യാനുള്ള അവസരം ഈ ഇരട്ട സംവിധായകര്‍ക്ക് നല്‍കുന്നത്. എന്തായാലും ഇറ്റാലിയന്‍ ജോബ് ഒറിജിനലിനേക്കാള്‍ ഗംഭീരമായി റീമേക്ക് ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇറ്റാലിയന് ജോബ്, അബ്ബാസ് മസ്താന്, റീമേക്ക്, പാരാമൌണ്ട്, കത്രീന കൈഫ്