പ്രണയത്തിനും വേര്‍പിരിയലിനും വിവാദങ്ങള്‍ക്കുമൊടുവില്‍ നയന്‍താരയും ചിലമ്പരശനും വീണ്ടും ഒന്നിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോവ’ എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാല്‍ ചിമ്പുവിന്‍റെയും നയന്‍സിന്‍റെയും കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിലില്ല എന്നാണ് അറിയുന്നത്.
നയന്‍താര ഒരു നൃത്തരംഗത്തും ചിലമ്പരശന്‍ ക്ലൈമാക്സിനോടടുത്ത നിര്‍ണ്ണായകമായ ഒരു സീനിലുമാണ് അഭിനയിക്കുന്നത്. എന്തായാലും ഇരുവരും അഭിനയിക്കുന്നു എന്നറിഞ്ഞതോടെ ‘ഗോവ’ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
ഹോട്ട് നൃത്തച്ചുവടുകളും അമിതമായ ശരീരപ്രദര്‍ശനവുമായാണ് നയന്‍സ് ‘ഗോവ’യിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഗോവ’യുടെ ഹൈലൈറ്റായിരിക്കും നയന്‍താരയുടെ ഗ്ലാമര്‍ നൃത്തമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് നയന്‍സ് ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വാര്‍ത്ത.
‘ഗോവ’യുടെ കഥയില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൌതം വാസുദേവ് മേനോന്‍റെ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ത്രില്ലറില്‍ അഭിനയിച്ചുവരികയാണ് ചിലമ്പരശന്‍ ഇപ്പോള്‍.