കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » തമിഴ്നാട്ടിലേക്ക് ‘പാസഞ്ചര്‍’ ! (Passenger to be remade in Tamil)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ദിലീപിനെയും ശ്രീനിവാസനെയും നായകരാക്കി നവാഗതനായ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ മലായള ചിത്രം പാസഞ്ചര്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ഈ വര്‍ഷം മലയാളത്തിലിറങ്ങിയ അപൂര്‍വം ഹിറ്റുകളിലൊന്നായ പാസഞ്ചറിന്‍റെ തമിഴ് പതിപ്പായ ‘മുറിയടി’ യില്‍ സത്യരാജും ഗണേഷ് വെങ്കട്ടരാമനുമാണ് (അഭിയും നാനും ഫെയിം) യഥാക്രമം ശ്രീനിവാസന്‍റെയും ദിലീപിന്‍റെയും വേഷങ്ങളിലെത്തുക.

കെ ബാലചന്ദറിന്‍റെ കവിതാലയ ആണ് പാസഞ്ചറിന്‍റെ തമിഴ് അവകാശം വാങ്ങിയിരികുന്നത്. ‘നാന്‍ അവനല്ലൈ’ ഫെയിം ശെല്‍‌വയാണ് പാസഞ്ചറിനെ തമിഴ്നാട്ടില്‍ ഓടിക്കുക എന്നാണറിയുന്നത്. മലയാളത്തില്‍ മം‌മ്‌താ മോഹന്‍‌ദാസ് ചെയ്ത നായികാവേഷം തമിഴില്‍ ആരാണ് ചെയ്യുക എന്ന കാ‍ാര്യത്തില്‍ തീരുമാനമായിട്ടില്ല.

സാധാരണ മനുഷ്യരിലെ ഹീറോയിസം നിത്യ ജീവിതത്തിലെ അവിചാരിത മുഹൂര്‍ത്തങ്ങളില്‍ നിന്നു തന്നെ കണ്ടെടുക്കുന്ന ചിത്രമായിരുന്നു പാസഞ്ചര്‍. ഒരു ദിവസത്തെ പരിചയം മാത്രമുള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ഒരു സംഭവത്തെ കേന്ദ്രീകരിച്ചാണ്‌ പാസഞ്ചര്‍ കഥ പറഞ്ഞത്‌.

അസ്ഥാനത്തുള്ള ആക്ഷന്‍ രംഗങ്ങളോ ഡയലോഗ്‌ കസര്‍ത്തുകളോ സെക്സോ സ്റ്റണ്ടോ പാട്ടോ ഒന്നും ഇല്ലാതെ മലയാളത്തിലെത്തിയ പാസഞ്ചര്‍ ബോക്സോഫീസില്‍ പുതിയ വിജയചരിത്രമെഴുതിയാണ് യാത്ര അവസാനിപ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പാസഞ്ചര്, തമിഴ്, മുറിയടി, സത്യരാജ്, ഗണേഷ് വെങ്കിട്ടരാമന്