കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » നായകന്‍ ദിലീപ്; സംവിധാനം നാദിര്‍ഷ (Nadirsha to direct)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
നാദിര്‍ഷ സംവിധായകനാകുന്നു. ദിലീപാണ് ചിത്രത്തിലെ നായകന്‍. 2010 ഫെബ്രുവരി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന രീതിയില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥാ മേല്‍‌നോട്ടത്തിന് സംവിധായകന്‍ സിദ്ദിഖിന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്‍റെ ബാല്യകാല സുഹൃത്താണ് നാദിര്‍ഷ. ഇരുവരും ഒന്നിച്ചാണ് മിമിക്രിവേദികള്‍ കീഴടക്കിയത്. ആദ്യകാലത്ത് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ഇരുവരും ചേര്‍ന്നാണ്. ദിലീപ് മലയാളത്തിലെ സൂപ്പര്‍താരമായപ്പോള്‍ നാദിര്‍ഷ ഗാനരചന, ടി വി ഷോ തുടങ്ങിയ രംഗങ്ങളില്‍ ഒതുങ്ങി. എങ്കിലും നാദിര്‍ഷ വര്‍ഷാവര്‍ഷം ഒരുക്കുന്ന ‘ദേ! മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കാസറ്റില്‍ ദിലീപ് പങ്കുചേരാറുണ്ട്.

ഇപ്പോള്‍ സംവിധായകന്‍ സിദ്ദിഖിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നാദിര്‍ഷ സംവിധാന രംഗത്തേക്ക് കടക്കുന്നത്. നാദിര്‍ഷ എന്ന് സംവിധായകനാകുന്നുവോ അന്നു ഉപയോഗിക്കാനായുള്ള ‘ഓപ്പണ്‍ ഡേറ്റ്’ ദിലീപ് നേരത്തേ നല്‍കിയിരുന്നതാണ്. അതുകൊണ്ടുതന്നെ രണ്ടുമാസത്തിനു ശേഷം ചിത്രീകരണം ആരംഭിക്കാനാണ് നാദിര്‍ഷ ശ്രമിക്കുന്നത്.

ഒരു കോമഡി ത്രില്ലറായിരിക്കും നാദിര്‍ഷയുടെ ആദ്യ ചിത്രമെന്നാണ് സൂചന. നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. സിദ്ദിഖിന്‍റെ മേല്‍‌നോട്ടത്തില്‍ നാദിര്‍ഷ തന്നെയാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നാദിര്ഷ, ദിലീപ്, ജോഷി, സിദ്ദിഖ്, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം