കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മോഹന്‍ലാല്‍ - പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവ്! (Priyanka has found her first husband!)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFM
ബോളിവുഡ് ഹോട്ട് നായിക പ്രിയങ്ക ചോപ്ര തന്‍റെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി. മറ്റാരുമല്ല, മലയാളത്തിന്‍റെ പ്രിയപ്പെട്ട മോഹന്‍ലാല്‍. അതെ, പ്രിയങ്ക ചോപ്ര നായികയാകുന്ന ‘സെവന്‍ ഹസ്ബന്‍ഡ്സ്’ എന്ന ഹിന്ദിച്ചിത്രത്തില്‍ പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഈ ചിത്രത്തിന്‍റെ കഥ പറയാനായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് മോഹന്‍ലാലിനെ കാണുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരിക്കുന്നു.

പ്രിയങ്ക ചോപ്രയ്ക്ക് ഈ ചിത്രത്തില്‍ ഏഴ് ഭര്‍ത്താക്കന്‍‌മാരാണുള്ളത്. ഹൃത്വിക് റോഷന്‍ ഉള്‍പ്പടെയുള്ള ബോളിവുഡിലെ വമ്പന്‍‌മാരാണ് മറ്റ് ആറു ഭര്‍ത്താക്കന്‍‌മാരുടെ വേഷങ്ങളിലെത്തുക. പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തെ ആദ്യമായി വിവാഹം കഴിക്കുന്നയാളാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം. പിന്നീട് അയാളുമായി പിരിയുന്ന നായികയുടെ ജീവിതത്തില്‍ മറ്റ് ആറ് പുരുഷന്‍‌മാര്‍ കൂടി ഉണ്ടാകുന്നു. ഈ ഭര്‍ത്താക്കന്‍‌മാരെല്ലാം തമ്മില്‍ കണ്ടുമുട്ടുന്നതോടെ ‘സെവന്‍ ഹസ്ബന്‍ഡ്സ്’ രസകരമായ വഴിത്തിരിവിലേക്ക് കടക്കുന്നു.

വിശാല്‍ ഭരദ്വാജിന്‍റെ കമീനേ എന്ന ചിത്രത്തിലും പ്രിയങ്കയായിരുന്നു നായിക. സെവന്‍ ഹസ്ബന്‍ഡ്സിന്‍റെ ആലോചന വന്നപ്പോള്‍ തന്നെ പ്രിയങ്കയായിരിക്കും നായികയെന്ന് ഭരദ്വാജ് ഉറപ്പിച്ചു.
IFM


കമ്പനി, ആഗ് എന്നീ സിനിമകള്‍ കണ്ടിട്ടുള്ള വിശാല്‍ ഭരദ്വാജ് മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനാണ്. സെവന്‍ ഹസ്ബന്‍ഡ്സിനു വേണ്ടി ഏഴു ഭര്‍ത്താക്കന്‍‌മാരെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ആദ്യ പേരുകാരനായി വിശാല്‍ ഭരദ്വാജിന്‍റെ മനസിലെത്തിയത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിന്‍റേ ഡേറ്റ് ലഭിക്കുമോ ഇല്ലയോ എന്ന ആശങ്കയോടെയാണ് വിശാല്‍ കൊച്ചിയില്‍ ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയത്.

സെവന്‍ ഹസ്ബന്‍ഡ്സ് വണ്‍‌ലൈന്‍ മോഹന്‍ലാലിന് വളരെ ഇഷ്ടപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന് ആവശ്യമായ ഡേറ്റ് മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ഇതോടെ യൂണിവേഴ്സല്‍ സ്റ്റാറിന്‍റെ മറ്റൊരു ഹിന്ദിച്ചിത്രം കൂടി പ്രേക്ഷകമനസ് കീഴ്പ്പെടുത്താനെത്തുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മോഹന്ലാല്, രവി ദ്രോണര്, വിശാല് ഭരദ്വാജ്, മണിരത്നം, രാം ഗോപാല് വര്മ