കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഗോവയില്‍ നയന്‍സിന്‍റെ ഗ്ലാമര്‍ പ്രകടനം (Nayanthara glamorous appearance in Goa)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ഗോവയില്‍ നയന്‍‌താര തകര്‍ത്താടി. നയന്‍സിന്‍റെ കരിയറില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധമുള്ള ഗ്ലാമര്‍ പ്രദര്‍ശനം. എന്താണ് പറഞ്ഞു വരുന്നത് എന്നല്ലേ? വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോവ’ എന്ന തമിഴ് ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ നയന്‍‌താര പ്രത്യക്ഷപ്പെടുന്നു. അതും ഹോട്ട് നൃത്തച്ചുവടുകളും അമിതമായ ശരീരപ്രദര്‍ശനവുമായി.

‘ഗോവ’യുടെ ഹൈലൈറ്റായിരിക്കും നയന്‍‌താരയുടെ ഗ്ലാമര്‍ നൃത്തമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സൌന്ദര്യ രജനീകാന്ത് നിര്‍മ്മിക്കുന്ന ഗോവയില്‍ ജയ്, പ്രേംജി അമരന്‍, വൈഭവ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് നയന്‍സ് ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വാര്‍ത്ത.

വെങ്കട് പ്രഭുവിന്‍റെ ചെന്നൈ 600028, സരോജ എന്നീ സിനിമകളുടെ ഫാനാണ് നയന്‍‌താര. മാത്രമല്ല രജനികാന്തിന്‍റെ മകള്‍ നിര്‍മ്മിക്കുന്ന സിനിമയും. പ്രതിഫലം വാങ്ങിയാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
PRO


രജനീകാന്തിന്‍റെ കുസേലന്‍, ശിവാജി, വിജയ്‌യുടെ ശിവകാശി എന്നീ സിനിമകളിലാണ് മുമ്പ് നയന്‍‌താര അതിഥി താരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യുവന്‍ ശങ്കര്‍ രാജയുടെ ത്രസിപ്പിക്കുന്ന സംഗീതം ‘ഗോവ’യുടെ മറ്റൊരു പ്രത്യേകതയായിരിക്കും. ഒമ്പത് പാട്ടുകളാണ് യുവന്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നാലു പാട്ടുകള്‍ ഉള്‍പ്പെടുത്തുമെന്നറിയുന്നു.

2010 പെങ്കലിനാണ് ‘ഗോവ’ പ്രദര്‍ശനത്തിനെത്തുന്നത്. ചെന്നൈ 600028, സരോജ എന്നിവ പോലെ ഗോവയും ചരിത്രവിജയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാല്‍ക്കഷണം: വെങ്കട് പ്രഭുവിന്‍റെ ഗോവ എന്ന ചിത്രത്തില്‍ നയന്‍‌താര പ്രതിഫലമില്ലാതെ അഭിനയിച്ചു. വെങ്കട് പ്രഭു എന്ന പേരിലും ഒരു ‘പ്രഭു’ ഉണ്ടല്ലോ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, ഗോവ, വെങ്കട് പ്രഭു, നയന്സ്, ജയ്, ഷങ്കര്