പ്രധാന താള്വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സല്‍മാന്‍ ഖാനുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം! (Salman Khan campaigns for Raj Babbar in UP by-election)
കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഫൈറോസാബാദില്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലയം സിംഗിന്‍റെ മരുമകള്‍ ഡിമ്പിള്‍ യാദവാണ് ഇവിടെ രാജ് ബബ്ബാറിനെതിരെ പോരാടുന്നത്. ഫൈറോസാബാദിന്‍റെ മുക്കിലും മൂലയിലും പോയാണ് സല്‍മാന്‍ ഖാന്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കുന്നത്. സ്വപ്നനായകന്‍ സല്‍മാന്‍ ഖാനെ കാണാന്‍ പ്രചാരണയോഗങ്ങളിലെല്ലാം വന്‍ ആള്‍ക്കൂട്ടമാണ്.
ഫൈറോസാബാദില്‍ രാജ് ബബ്ബാറിനെ മത്സരിപ്പിച്ചതും സല്‍മാന്‍ ഖാനെ പ്രചാരണത്തിന് ഇറക്കിയതും സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന് അത്ര രുചിച്ചിട്ടില്ല. അമേഥി, റായ്‌ബറേലി മണ്ഡലങ്ങളില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല എന്ന കാര്യം കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു എന്നും പ്രത്യുപകാരമായി ഡിമ്പിള്‍ യാദവ് മത്സരിക്കുന്ന ഫൈറോസാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു എന്നും അമര്‍ സിംഗ് പറയുന്നു.
എന്തായാലും ബോളിവുഡിന്റെ മസില്‍മാന്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് വന്നതില്‍ കോണ്‍ഗ്രസും പ്രത്യേകിച്ച് രാഹുലും ഏറെ പ്രതീക്ഷയിലാണ്.