കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സുരേഷ് ഗോപി ഗായകനാവുന്നു (Suresh Gopi becomes singer)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
തീ പാറുന്ന ഡയലോഗുകളുടെ ഇടിവെട്ട് ആക്ഷനും മാത്രമല്ല ശ്രുതി മധുരമായ സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് സൂപ്പര്‍ താരം സുരേഷ് ഗോപി. ഒരേസമയം രണ്ട് അയ്യപ്പ ഭക്തി ഗാന കാസറ്റുകളിലൂടെയാണ് സൂപ്പര്‍ നായകന്‍ സൂപ്പര്‍ ഗായകനായി അരങ്ങേറുന്നത്.

ഗായത്രീ മൂസിക്സിന്‍റെ ബാനറില്‍ അജയന്‍ കൊട്ടാരക്കര ഒരുക്കുന്ന ‘എന്‍റെ ശബരിമല’, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിജയ് മാധവ് ഒരുക്കുന്ന ‘കന്നിമല സ്വാമി’ എന്നീ ഭകതിഗാന കാസററ്റുകളിലൂടെയാണ് തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന നായകന്‍ ഗായകനാവുന്നത്.

കലിയുഗ വരദാ കാനനവാസാ...എന്നു തുടങ്ങുന്ന ഗാനവും ശരണമന്ത്രം പടി പന്തളരജകൊട്ടാരത്തിലേ കിളികളേ..എന്നു തുടങ്ങുന്ന ഗാനവുമാണ് സുരേഷ്‌ഗോപി ആലപിച്ചിരിക്കുന്നത്. സുരേസ് ഗോപി ആലപിച്ച ശ്രീകൃഷ്ണ ഭക്തിഗാന കാസറ്റായ ‘ഗോപീവന്ദനം’ എന്ന ആല്‍ബം ഉടന്‍ പുറത്താനിറങ്ങിരിക്കുകയാണ്.

ഭക്തിഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ഭഗവാന്‍റെ ഒരു പരകായ പ്രവേശം അനുഭവപ്പെട്ടുവെന്നാണ് സുരേഷ് പാട്ടിനെക്കുറിച്ച് പ്രതികരിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സുരേഷ് ഗോപി, ഗായകന്, പാട്ട്, ഭക്തിഗാനം