കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സോഹന്റെ ‘ജിഹാദ്’ ജനുവരിയില്‍ തുടങ്ങും (Sohan coming with 'Jihad')
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ജിഹാദ് എന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങും. ചിത്രത്തില്‍ ജയസൂര്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീദി ദാമോദരന്‍്റേതാണ് തിരക്കഥ. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ്‌ ബാരെയും തമ്പി ആന്റണിയും നിര്‍മിക്കുന്ന ചിത്രമാണ്‌ ജിഹാദ് .

സോഹന്‍ലാലിന്‍്റെ രണ്ടാമത്തെ ചിത്രമാണ് ‌‘ജിഹാദ്’. ‘നീര്‍മാതളത്തിന്റെ പൂക്കള്‍’, ഓര്‍ക്കുക വല്ലപ്പോഴും തുടങ്ങിയ നോസ്റ്റാള്‍ജിക് ചിത്രങ്ങളുടെ തുടര്‍ച്ചയല്ല ‘ജിഹാദ്’. തികച്ചും സ്വതന്ത്രമായ പ്രമേയവും ആവിഷ്കാരവുമായിരിക്കും ജിഹാദിന്റേതെന്ന് സംവിധായകന്‍ പറയുന്നു.

രൂപത്തിലും ഭാവത്തിലും ശൈലിയിലും സൂക്ഷ്മമായ ശ്രദ്ധ ആവശ്യപ്പെടുന്ന പര്‍വേശ് എന്ന കഥാപാത്രത്തെയാണ് ‘ജിഹാദില്‍‘ ജയസൂര്യ അവതരിപ്പിക്കുന്നത് . ജയസൂര്യയോടൊപ്പം മലയാളത്തിലെ നിരവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ ', എം.ജി .ശശി സംവിധാനം ചെയ്ത 'ജാനകി ' ഇവയാണ്‌ സിലിക്കണ്‍ മീഡിയയുടെ ആദ്യ രണ്ടു ചിത്രങ്ങള്‍ .ഈ ചിത്രങ്ങളില്‍ തമ്പി അന്‍്റണിയും പ്രകാശ്‌ ബാരെയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട് . കലാകാരന്മാരായ ഈ നിര്‍മ്മാതാക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറികഴിഞ്ഞു. കേരളത്തിന്റെ അഭിമാനമാകാവുന്ന പുതിയ പ്രതിഭകളെയും പ്രമേയങ്ങളെയും കണ്ടെത്തുകയാണ് സിലിക്കണ്‍ മീഡിയയുടെ ലക്‍ഷ്യമെന്ന് ഇലക്ട്രോണിക് എന്‍ജിനീയര്‍ കൂടിയായ നിര്‍മാതാവ് പ്രകാശ് ബാരെ പറഞ്ഞു.

മലയാള സിനിമയ്ക്ക് ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ടി.ദാമോദരന്‍ മാഷിന്റെ മകളാണ് ദീദി ദാമോദരന്‍ .‘ഗുല്‍മോഹര്‍ ’. ‘കേരള കഫെ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീദി തിരക്കഥാകൃത്താകുന്ന ചിത്രമാണ്‌ ‘ജിഹാദ്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സോഹന്ലാല്, ജിഹാദ്, സിനിമ, ദീദി ദാമോദരന്, ജയസൂര്യ