കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബില്ലയ്ക്ക് ശേഷം അജിത്തും വിഷ്ണുവും വീണ്ടും (Vishnuvardhan, Ajith team up again)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
തമിഴകത്തിന്‍റെ ‘തലൈ’ അജിത്തിന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു ‘ബില്ല’. ഈ സിനിമയുടെ ഗംഭീര വിജയത്തോടെയാണ് അജിത്ത് തന്‍റെ താര സിംഹാസനം തിരിച്ചുപിടിച്ചത്. ബില്ലയുടെ വിജയം അജിത്തിന്‍റെ വഴികളാകെ മാറ്റിമറിച്ചു. ബില്ലയേക്കാള്‍ മികച്ചുനില്‍ക്കണം എന്ന രീതിയിലാണ് ഇന്ന് തലൈ ഓരോ സിനിമയും പ്ലാന്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ വാര്‍ത്ത, ബില്ലയുടെ സംവിധായകന്‍ വിഷ്ണുവര്‍ദ്ധനും അജിത്തും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. അജിത് തന്നെ മുന്‍‌കൈ എടുത്ത് ഒരു പ്രൊജക്ട് രൂപപ്പെടുകയാണ്. വിഷ്ണുവര്‍ദ്ധനെ സമീപിച്ച് ഉടന്‍ ഒരു കഥ തയ്യാറാക്കണമെന്നും ഒരു പേജില്‍ അത് എഴുതി തനിക്ക് തരണമെന്നും അജിത് ആവശ്യപ്പെട്ടു. അജിത്തിനു വേണ്ടി ‘ഒരു പേജ് സ്ക്രിപ്റ്റ്’ വിഷ്ണുവര്‍ദ്ധന്‍ മെയില്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. കഥ ഇഷ്ടമായ അജിത് ഉടന്‍ തന്നെ ഈ സിനിമയുടെ ബാക്കി ജോലികള്‍ തുടങ്ങാന്‍ സംവിധായകന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

ബില്ലയ്ക്ക് ശേഷം വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ‘സര്‍വം’ പരാജയമായിരുന്നു. അല്ലു അര്‍ജ്ജുനെ നായകനാക്കി ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുവിനെത്തേടി അജിത്തിന്‍റെ വിളിയെത്തിയത്. എന്തായാലും തലൈ ആരാധകര്‍ സന്തോഷത്തിലാണ്. മറ്റൊരു ബില്ല അണിയറയില്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷം.

അതേ സമയം, അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘അസല്‍’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. കാതല്‍ മന്നന്‍, അമര്‍ക്കളം, അട്ടഹാസം തുടങ്ങിയ അജിത് ചിത്രങ്ങളുടെ സംവിധായകന്‍ ശരണ്‍ ആണ് ‘അസല്‍’ ഒരുക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിഷ്ണുവര്ദ്ധന്, അജിത്, രവി ദ്രോണര്, ബില്ല, അസല്, ശരണ്