കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബിഗ്ബിയുടെ അനിമേഷന്‍ ചിത്രം; പ്രിയന്‍ സംവിധായകന്‍ (Amitabh Bachchan gets animated, Priyadarshan to direct)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
രജനീകാന്തിന്‍റെ അനിമേഷന്‍ ചിത്രം ‘സുല്‍‌ത്താന്‍: ദി വാരിയര്‍’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ ബോളിവുഡിന്‍റെ യഥാര്‍ത്ഥ രാജാവ് അമിതാഭ് ബച്ചനും ഒരു അനിമേഷന്‍ ചിത്രത്തിന്‍റെ ഒരുക്കത്തിലാ‍ണ്. ‘ട്വൈനെര്‍ജി’ എന്ന് പേരിട്ടിരിക്കുന്ന അനിമേഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ സ്വന്തം പ്രിയദര്‍ശന്‍.

അമിതാഭ് ബച്ചന്‍ ആദ്യമായാണ് ഒരു അനിമേഷന്‍ കഥാപാത്രമാകുന്നത്. കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും ബിഗ്ബി തന്നെ. പ്രിയനും ആദ്യമായാണ് അനിമേഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് അനിമേഷനിലൂടെ പ്രിയന്‍ ഇത്തവണ തയ്യാറാക്കുന്നത്. തിന്‍‌മയ്ക്കെതിരെയുള്ള നന്‍‌മയുടെ പോരാട്ടമാണ് പ്രമേയം.
IFM


20 കോടി രൂപയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് പ്രതീക്ഷിക്കുന്നത്. ടൂണ്‍സ് ഇന്ത്യയും അമിതാഭ് ബച്ചനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്വൈനെര്‍ജി 2010 ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ടൂണ്‍സ് ഇന്ത്യയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സിനിമയൊരുക്കുന്നത്.

ദുഷ്ടശക്തികളില്‍ നിന്ന് തന്‍റെ സാമ്രാജ്യത്തെ രക്ഷിക്കുന്നതാണ് അമിതാഭ് ബച്ചന്‍റെ അനിമേഷന്‍ കഥാപാത്രം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു ചിത്രമായിരിക്കും ട്വൈനെര്‍ജി എന്ന് പ്രിയദര്‍ശന്‍ ഉറപ്പുതരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അമിതാഭ് ബച്ചന്, പ്രിയദര്ശന്, അനിമേഷന്, രവി ദ്രോണര്, അഭിഷേക്, മണിരത്നം