കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ കാവ്യ നായിക! (Kavya Madhavan is coming back)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
മലയാളത്തിന്‍റെ സ്വന്തം നായിക കാവ്യാ മാധവന്‍ മടങ്ങിവരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായാണ് കാവ്യ തിരിച്ചെത്തുന്നത്. സിനിമയില്‍ നിന്നുള്ള താല്‍ക്കാലിക വിടവാങ്ങലിനും ജീവിതത്തിലെ കയ്പ്പേറിയ തിരിച്ചടികള്‍ക്കും ശേഷം അതിഗംഭീരമായ മടങ്ങിവരവാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലൂടെ കാവ്യ ലക്‍ഷ്യമിടുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നായികയാകാനുള്ള കരാറില്‍ കാവ്യാ മാധവന്‍ ഒപ്പുവച്ചു. ഈ മാസം 28ന് കൊച്ചിയിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തുടക്കമാകുന്നത്. ജോഷിയുടെ റണ്‍‌വേ, ലയണ്‍, ട്വന്‍റി 20 എന്നീ ചിത്രങ്ങളില്‍ കാവ്യ നായികയായിരുന്നു. മാടമ്പിക്കു ശേഷം മോഹന്‍ലാലിന്‍റെ നായികയായി കാവ്യ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തമിഴ് സൂപ്പര്‍താരം അര്‍ജ്ജുന്‍ അഭിനയിക്കുന്നു എന്നതാണ്. മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ് എന്നിവര്‍ക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അര്‍ജ്ജുന്‍ അവതരിപ്പിക്കുക. വന്ദേമാതരം എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ അര്‍ജ്ജുന്‍ നേരത്തേ തന്നെ മലയാളത്തിലെത്തിയെങ്കിലും ചിത്രം ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല.

കോട്ടയമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ പ്രധാന ലൊക്കേഷന്‍. ഒരു ഗുണ്ടാകുടുംബത്തിന്‍റെ കഥയാണ് ഈ ചിത്രം. ഗുണ്ടാകുടുംബത്തെ നയിക്കുന്നത് മോഹന്‍ലാലിന്‍റെ കഥാപാത്രമാണ്. ട്വന്‍റി 20ക്ക് ശേഷം സിബി-ഉദയന്‍‌മാരുടെ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്. വര്‍ണചിത്ര സുബൈറും, മെഡിമിക്സ് അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സംഘം, ലേലം, നസ്രാണി തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുത്താവുന്ന മറ്റ് ജോഷിച്ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാവ്യാ മാധവന്, ക്രിസ്ത്യന് ബ്രദേഴ്സ്, ജോഷി, രവി ദ്രോണര്, മോഹന്ലാല്, അര്ജുന്