കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മമ്മൂട്ടിയും മോഹന്‍‌ലാലും ഒന്നിക്കുന്നു (Mammootty and Lal together)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാ‍ണ്. ഏതു ചിത്രം എന്ന് ചിന്തിക്കേണ്ടതില്ല, സിനിമയുടെ കാര്യമല്ല പറഞ്ഞു വന്നത്. ഒരു ദുരിതാശ്വാസ സഹായ പരിപാടിക്കായാണ് ഇരുവരും കൈകോര്‍ക്കുന്നത്. ആന്ധ്രയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന ‘താരനിശ’യിലാണ് മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുക.

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആന്ധ്രസര്‍ക്കാര്‍ 1000 കോടി രൂപ ദുരിതാശ്വാസത്തിനായി മാറ്റിവച്ചിട്ടുണ്ട്.

എന്നാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇതുകൊണ്ടും പരിഹാരമാകില്ലെന്ന ചിന്തയാണ് താരനിശ എന്ന ആശയം പരീക്ഷിക്കുന്നതിന് പിന്നില്‍. മമ്മൂട്ടിയും മോഹന്‍ലാലും ഈ നിശയുടെ ഭാഗമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

മലയാളത്തിന്‍റെ താരങ്ങളെ കൂടാതെ തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, വിജയകാന്ത്, ശരത്കുമാര്‍ തുടങ്ങിയവരും ബോളിവുഡില്‍ നിന്ന് ജിതേന്ദ്രയും രാജേഷ് ഖന്നയും താരനിശയില്‍ പങ്കെടുക്കും. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന 10 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലാല്, രവി ദ്രോണര്, സുരേഷ്ഗോപി, രജനീകാന്ത്, എന് ആര് സഞ്ജീവ്