കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കമലിനെ ചുംബിക്കാന്‍ 1.25 കോടി വേണമെന്ന് തമന്ന (Thamanna demands 1.25 crores to kiss Kamal!)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
Thamanna
PRO
PRO
ഉലകനായകന്‍ കമലാഹാസനൊപ്പം അഭിനയിക്കാനും വേണമെങ്കില്‍ ഒരു ‘ലിപ്പ്‌ലോക്ക്’ രംഗത്തില്‍ ഇഴുകിച്ചേരാനും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ‘ഹാര്‍ട്ട്‌ബീറ്റ്’ എന്ന് അറിയപ്പെടുന്ന തമന്ന റെഡി. എന്നാല്‍ രണ്ടിനും കൂടി ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് തമന്ന ആവശ്യപ്പെടുന്നത്. തമന്നയുടെ അതിരുകടന്ന ആവശ്യം കേട്ട് ദക്ഷിണേന്ത്യന്‍ സിനിമാരംഗം ഞെട്ടിയിരിക്കുകയാണ്.

പതിമൂന്നാം വയസില്‍ ‘ചാന്ദ് സാ രോഷന്‍ ചെഹ്ര’ എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അഭിനയരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് തെന്നിന്ത്യയിലേക്ക് വന്ന തമന്ന ഒരുപിടി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാം ഫ്ലോപ്പ് ആയിരുന്നു. സൂര്യയോടൊപ്പം ‘അയന്‍’ എന്ന സൂപ്പര്‍‌ഹിറ്റ് സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് തമന്നയുടെ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. ഇപ്പൊള്‍ തമിഴിലെ നമ്പര്‍ വണ്‍ ബ്നായികയാണ് തമന്ന.

സിദ്ധാര്‍ത്ഥിനൊപ്പം ‘ആനന്ദതാണ്ഡവം’, ഭരതിനൊപ്പം ‘കണ്ടേന്‍ കാതലെ’, സൂര്യയുടെ അനുജന്‍ കാര്‍ത്തിയോടൊപ്പം ‘പയ്യാ’, ജെയം രവിക്കൊപ്പം ‘തില്ലാലങ്കിടി’, വിജയ്‌യിനൊപ്പം ‘സുറാ’ എന്നീ സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് തമന്ന. യുവതാരങ്ങള്‍ നായകന്മാരാകുന്നതാണ് തമന്നയ്ക്കിഷ്ടം. അതിനാല്‍ തന്നെ കെ‌എസ് രവികുമാര്‍ - കമലാഹാസന്‍ പ്രൊജക്റ്റില്‍ തമന്നയ്ക്ക് വലിയ താല്‍‌പര്യമില്ല.

കമലാഹാസന് പണ്ടേ ഉണ്ടായിരുന്ന ഒരു അസുഖമാണ് നായികയുമൊത്തുള്ള ഒരു ചുംബനരംഗം. ഇടക്കാലത്ത് കമല്‍ അത് ഒഴിവാക്കിയതായിരുന്നു. എന്നാല്‍ ഈ പഴയ അസുഖം കമലിന്റെ പുതിയ സിനിമയില്‍ ഉണ്ടായിരിക്കും. അതിനാല്‍ തന്നെ നമ്പര്‍ വണ്‍ നായികയായ തമന്നയെ തന്നെ കമലിനോടൊപ്പം അഭിനയിപ്പിക്കണം എന്ന് കെ‌എസ് രവികുമാറിന് നിര്‍ബന്ധം.

തന്റെ ദൂതര്‍ വഴി തമന്നയെ സമീപിച്ചപ്പോഴാണ് രവികുമാര്‍ ഞെട്ടിയത്. വലിയ താല്‍‌പര്യമില്ലാത്ത മട്ടിലായിരുന്നു തമന്നയുടെ മറുപടി. തന്നെ വേണമെങ്കില്‍ ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വേണമെന്നാണ് തമന്നയുടെ നിലപാട്. ‘സംഗതി’ അറിഞ്ഞ രവികുമാറിപ്പോള്‍ മൌനത്തിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. എന്തായാലും സിനിമയുടെ നിര്‍മാതാവിനോട് ഒന്നുകൂടി കൂടിയാലോചിച്ച് ഈ ആഴ്ചതന്നെ രവികുമാര്‍ മൌനം മുറിച്ചേക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമലാഹാസന്, കമല്, തമന്ന, കെ എസ് രവികുമാര്, ചുംബനം