മലയാളത്തിന്‍റെ ഇതിഹാസ ചിത്രം പഴശ്ശിരാജക്ക് 50 ശതമാനം നികുതി ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കര്‍ തീരുമാനിച്ചു. ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ടിക്കറ്റ് നിരക്കില്‍ വര്‍ധനവരുത്തുമെന്ന പ്രതീക്ഷയില്‍ റിലീസ് നീട്ടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്.
27 കോടി രൂപ ചെലവില്‍ നിര്‍മിച്ച പഴശ്ശിരാജയുടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ആദ്യ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ അനുവദിക്കണമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആവശ്യം. നേരത്തെ മലയാളത്തിലെ സൂപ്പര്‍താര സംഗമ ചിത്രമായ ട്വന്‍റി-20ക്ക് ആദ്യ മൂന്നു ദിവസങ്ങളില്‍ കൂടിയ നിരക്കില്‍ ടിക്കറ്റ് ഈടാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അഞ്ഞൂറിലധികം പ്രിന്‍റുകളുമായാണ് പഴശ്ശിരാജ റിലീസ് ചെയ്യുന്നത്. സംസ്ഥാനത്ത് മാത്രം 120 പ്രിന്‍റുകളുമായാണ് പഴശ്ശി എത്തുക. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് പഴശ്ശിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം എം ടി - മമ്മൂട്ടി - ഹരിഹരന്‍ ടീമിന്‍റെ സിനിമയാണ് പഴശ്ശിരാജ. ശരത്കുമാര്‍, സുമന്‍, മനോജ് കെ ജയന്‍, തിലകന്‍, ജഗതി, കനിഹ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇളയരാജയുടെ സംഗീതം. ചിത്രത്തിന്‍റെ ശബ്ദസംവിധാനം ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.