കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘നയന്‍‌താരക്ക് വേണ്ടി ആരും ശുപാര്‍ശ ചെയ്യേണ്ട’ (Human rights organization condemns Ravikumar for advocating Nayanthara)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
nayanthara
PRO
PRO
നയന്‍‌താരക്ക് വേണ്ടി ആരും തമിഴ്‌നാട്ടിലെ ജനങ്ങളോടും മാധ്യമങ്ങളോടും ശുപാര്‍ശ ചെയ്യേണ്ടെന്ന് സ്ത്രീ സംഘടനകളും അന്തര്‍‌ദ്ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെന്നൈയിലുള്ള സീനിയര്‍ അഡ്വക്കേറ്റും അഭിപ്രായപ്പെട്ടു. തന്റെ പുതിയ സിനിമയിലെ നായികയായ നയന്‍‌താരയെ പറ്റി ഒന്നും എഴുതരുതെന്ന് ആദവന്റെ സംവിധായകനായ കെ‌എസ് രവികുമാര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഝാന്‍സി റാണിയെന്ന സ്ത്രീ സംഘടനയും അന്തര്‍‌ദ്ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെന്നൈയിലെ സീനിയര്‍ അഡ്വക്കേറ്റായ ആനന്ദിയും സംവിധായകനെതിരെ തിരിഞ്ഞത്.

മാധ്യമങ്ങള്‍ പലതും എഴുതുന്നതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ നയന്‍‌താര. നല്ലൊരു അഭിനേത്രിയാണ് അവര്‍. അവരുടെ സ്വകാര്യ ജീവിതം ചൂഴ്ന്ന് അന്വേഷിച്ച് മാധ്യമങ്ങള്‍ പലതും എഴുതുന്നുണ്ട്. അത് നിര്‍ത്തുകയോ, മിനിമം കുറയ്ക്കുകയോ വേണം എന്നാണ് ആദവന്റെ മ്യൂസിക് സിഡി പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ വച്ച് കെ‌എസ് രവികുമാര്‍ പറഞ്ഞത്.

“ആദവന്റെ മ്യൂസിക് സിഡി റിലീസ് ചടങ്ങില്‍ ആദവനെ പറ്റിയാണ് സംവിധായകന്‍ പറയേണ്ടിയിരുന്നത്. എന്നാല്‍ നയന്‍‌താരയ്ക്ക് ശുപാര്‍ശ ചെയ്യാനാണ് സംവിധായകന്‍ മുതിര്‍ന്നതെന്ന് കാണുമ്പോള്‍ പ്രതികരിക്കാതെ വയ്യ. ‘സ്വകാര്യ ജീവിതം’ എന്നതുകൊണ്ട് എന്താണ് രവികുമാര്‍ ഉദ്ദേശിക്കുന്നത്? പ്രഭുദേവയുടെ ഭാര്യയെയും കുട്ടികളെയും തെരുവിലേക്ക് വലിച്ചെറിയാന്‍ നോക്കുന്നതാണോ ഈ സ്വകാര്യ ജീവിതം? എങ്കില്‍ അത് നയന്‍‌താരയുടെ മാത്രം സ്വകാര്യം ആയി കാണാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.”

“പ്രഭുദേവയെ നയന്‍‌താര മറന്നേ പറ്റൂ. ഒരു പാവം സ്ത്രീയുടെ ജീവിതം നശിപ്പിക്കുന്നതിനാലാണ് മാധ്യമങ്ങള്‍ നയന്‍‌താരയെ പഴിപറയുന്നത്. പ്രഭുദേവയുടെ ഭാര്യ റം‌ലത്തിന് തമിഴ്‌നാട്ടിലെ എല്ലാ സ്ത്രീ സംഘടനകളുടെയും പിന്തുണയുണ്ട്. റം‌ലത്തും ഒരു സ്ത്രീയാണെന്ന് രവികുമാര്‍ മറക്കരുത്. പറ്റുമെങ്കില്‍ പ്രഭുദേവയെ മറക്കാന്‍ നയന്‍‌താരയോട് ഉപദേശിക്കൂ. അല്ലാതെ, നയന്‍‌താരയ്ക്ക് ശുപാര്‍ശയുമായി വരികയല്ല വേണ്ടത്” - ഝാന്‍സി റാണിയുടെ പ്രസിഡന്റ് കല്‍‌പന പറയുന്നു.

“നയന്‍‌താര ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സിനിമാതാരങ്ങളുടെയോ പ്രവര്‍ത്തകരുടെയോ ഭാര്യമാരോട് ചോദിച്ചാല്‍ രവികുമാറിന് മനസിലാകും. അല്ലെങ്കില്‍ സ്ത്രീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിനിമാനടി മനോരമയോട് ചോദിച്ചുനോക്കൂ. സിനിമാനടി എന്ന രീതിയില്‍ നയന്‍‌താരയെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അവര്‍ക്കൊക്കെയും മാതൃകയാവുകയാണ് നയന്‍‌താര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നേരെ വിപരീതദിശയിലാണ് നയന്‍‌താരയുടെ പോക്ക്. രവികുമാറിന്റെ ശുപാര്‍ശ സ്ത്രീകള്‍ക്ക് എതിരാണ്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും” - അന്തര്‍‌ദ്ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെന്നൈയിലെ സീനിയര്‍ അഡ്വക്കേറ്റായ ആനന്ദി പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, പ്രഭുദേവ, ആദവന്, സൂര്യ, കെഎസ് രവികുമാര്