കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ദശരഥം തമിഴിലേക്ക്; വിജയ് ലോഹി സംവിധായകന്‍ (Vijay Lohithadas plans to remake Dasharatham in Tamil)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ദശരഥം’ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ലോഹിതദാസിന്‍റെ മകന്‍ വിജയ് ലോഹി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായേക്കുമെന്ന് സൂചന. വിജയ് ലോഹിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും ദശരഥത്തിന്‍റെ റീമേക്ക്.

വിജയ് ലോഹിയുടെ ആദ്യചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍. വിജയ് തന്നെ രചന നിര്‍വഹിക്കുന്ന ഈ സിനിമ ഡിസംബറില്‍ ആരംഭിക്കും. ലോഹിതദാസ് മലയാളത്തിനു സമ്മാനിച്ച ചില കരുത്തുറ്റ സിനിമകള്‍ തമിഴില്‍ റീമേക്ക് ചെയ്യുകയാണ് തന്‍റെ ലക്‍ഷ്യമെന്ന് വിജയ് ലോഹി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ദശരഥം തമിഴിലേക്ക് പകര്‍ത്തുന്നത്.

മോഹന്‍ലാലിന്‍റെ അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ അനുഗ്രഹീതമായ ചിത്രമാണ് ദശരഥം. കാലം തെറ്റിപ്പിറന്ന ഒരു സിനിമയെന്നാണ് ദശരഥം വിലയിരുത്തപ്പെട്ടത്. കൃത്രിമ ബീജസങ്കലനത്തെക്കുറിച്ച് ഈ ചിത്രം ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളികള്‍ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അധികം അവഗാഹമുള്ളവരായിരുന്നില്ല. മാതൃത്വത്തിന്‍റെ മഹത്വം ഉദ്ഘോഷിച്ച ചിത്രമെന്നും ദശരഥത്തെ വിലയിരുത്താം.

മോഹന്‍ലാലിനെ കൂടാതെ നെടുമുടി വേണു, മുരളി, രേഖ, ജയഭാരതി, സുകുമാരി തുടങ്ങിയവരും ദശരഥത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ജീവിതം ഒരു കളിപ്പന്തുപോലെ എറിഞ്ഞു കളിക്കുന്ന രാജീവ് മേനോന്‍ എന്ന നായക കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെയാണ് വിജയ് ലോഹി മനസില്‍ കണ്ടിട്ടുള്ളത്. ചിത്രത്തിന്‍റെ മറ്റുകാര്യങ്ങള്‍ തീരുമാനമായി വരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദശരഥം, മോഹന്ലാല്, ലോഹിതദാസ്, ജി കൃഷ്ണമൂര്ത്തി, സിബി മലയില്