കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഒടുവില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വി (‘Cousins’ to feature Prithvi with Mohanlal)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
ഒടുവില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് തീരുമാനിച്ചു. ലാലിനൊപ്പം അഭിനയിക്കാനായി തയ്യാറാക്കിയ പല ചിത്രങ്ങളും ഒഴിവാക്കിയ പൃഥ്വി ഇപ്പോള്‍ ഒരു ലാല്‍ചിത്രത്തിന്‍റെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ലാല്‍‌ജോസ് സംവിധാനം ചെയ്യുന്ന ‘കസിന്‍സ്’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നത്.

കസിന്‍സിന്‍റെ ചിത്രീകരണം 2010 ജനുവരിയില്‍ ആരംഭിക്കും. ഒരു ചെറുപ്പക്കാരനും അയാളുടെ കുഴപ്പക്കാരനായ കസിനും തമ്മിലുള്ള രസകരമായ ബന്ധത്തിന്‍റെ കഥയാണ് കസിന്‍സ് പറയുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്‍റെ രചന. ഫോര്‍ ദി പീപ്പിള്‍, അറബിക്കഥ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഇക്ബാല്‍ രചന നിര്‍വഹിക്കുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ഭാഗ്യചിത്ര കം‌ബൈന്‍സ് ആണ്.
PRO


പൃഥ്വിരാജ് ഈ വര്‍ഷം തന്നെ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കുന്നുണ്ട്. പോക്കിരിരാജ എന്ന സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ വിമുഖതയില്ലെന്നും എന്നാല്‍ നല്ല കഥയും തന്‍റെ കഥാപാത്രത്തിന്‍റെ പ്രാധാന്യവും നോക്കി മാത്രമേ ചിത്രങ്ങള്‍ തെരഞ്ഞെടുക്കൂ എന്നുമാണ് പൃഥ്വിയുടെ നിലപാട്.

എന്തായാലും ‘അറബിക്കഥ’യ്ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുമ്പോള്‍ മറ്റൊരു മെഗാഹിറ്റ് പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം രസകരമായ ചിത്രങ്ങളിലേക്കുള്ള പൃഥ്വിയുടെ ചുവടുമാറ്റം കൂടിയാകും കസിന്‍സ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കസിന്സ്, പൃഥ്വിരാജ്, ജി കൃഷ്ണമൂര്ത്തി, ലാല് ജോസ്, മോഹന്ലാല്, ഇക്ബാല്, അറബിക്കഥ