കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » പൃഥ്വിരാജ് ശിങ്കാരവേലനാകുന്നു! (‘Singaravelan’ is the new Prithvi movie)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
‘പുതിയ മുഖം’ എന്ന മെഗാ വിജയത്തിന് ശേഷം പൃഥ്വിരാജും ദീപനും വീണ്ടും ഒന്നിക്കുകയാണ്. സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ‘ശിങ്കാരവേലന്‍’ എന്ന പേരിട്ടു. പ്രിയാമണി തന്നെയാണ് ഈ ചിത്രത്തിലെയും നായിക. നവംബര്‍ മധ്യത്തോടെ ശിങ്കാരവേലന്‍റെ ചിത്രീകരണം ആരംഭിക്കും.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന ശിങ്കാരവേലന്‍ നിര്‍മ്മിക്കുന്നത് സെവന്‍ ആര്‍ട്സാണ്. മകന്‍റെ അച്ഛന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ മൂഡുള്ള ഒരു കുടുംബചിത്രമാണ് ശിങ്കാര വേലന്‍. തമിഴ് പശ്ചാത്തലമുള്ള ഈ കഥയുടെ ആദ്യ പകുതി ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ബാബു ജനാര്‍ദ്ദനന്‍ രചിച്ചിരിക്കുന്നത്.

രസകരമായ കാര്യം, ബാബു ജനാര്‍ദ്ദനന്‍ രചിച്ച തിരക്കഥ ശരിയല്ലാത്തതിനാല്‍ അടുത്തിടെ ‘പാതിരാമണല്‍’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍‌മാറിയിരുന്നു. ബാബുവിന്‍റെ തന്നെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതിലൂടെ പൃഥ്വി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വ്യക്തിയല്ല, തിരക്കഥയുടെ നിലവാരമാണ് പ്രധാനമെന്നാണ് ‘ശിങ്കാരവേലന്‍’ എന്ന സിനിമയുടെ ഭാഗമാകുന്നതിലൂടെ പൃഥ്വി വെളിപ്പെടുത്തുന്നത്.

സത്യം, തിരക്കഥ, പുതിയമുഖം, നിനൈത്താലേ ഇനിക്കും, രാവണ എന്നീ സിനിമകള്‍ക്കു ശേഷം പൃഥ്വിയും പ്രിയാമണിയും ജോഡിയാകുന്ന ചിത്രമാണ് ശിങ്കാരവേലന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശിങ്കാരവേലന്, പുതിയമുഖം, പൃഥ്വിരാജ്, പ്രിയാമണി, ദീപന്