കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ലാല്‍ - സുരേഷ്ഗോപി ചിത്രം: ജനകന്‍ (Mohanlal - Sureshgopi film: Janakan)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PRO
നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ - സുരേഷ്ഗോപി ചിത്രത്തിന് ‘ജനകന്‍’ എന്ന് പേരിട്ടു. ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമ നവംബര്‍ അഞ്ചിന് നൂറിലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.

മോഹന്‍ലാല്‍ - സുരേഷ്ഗോപി ടീമിന്‍റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അതിഥി താരമായല്ല വരുന്നതെന്ന് സംവിധായകന്‍ സഞ്ജീവ് മലയാളം വെബ്ദുനിയയോടു പറഞ്ഞു. ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്‍റെ അഡ്വക്കേറ്റ് സൂര്യനാരായണന്‍.

കൊലക്കുറ്റം ആരോപിക്കപ്പെട്ട വിശ്വനാഥന്‍ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ സുരേഷ്ഗോപി അഭിനയിക്കുന്നത്. വിശ്വനാഥനെ രക്ഷിക്കാന്‍ സൂര്യനാരായണന് കഴിയുമോ എന്നതാണ് ഈ സിനിമയുടെ പ്രമേയം. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

തികച്ചും ഒരു ഗ്രാമീണനാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെ ഭാര്യ നിര്‍മ്മലയായി കാവേരി അഭിനയിക്കുന്നു. പുതുമുഖം പ്രിയയാണ് സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ കോളജു കുമാരിയായി വരുന്നത്. ഈ പെണ്‍കുട്ടി കൊല്ലപ്പെടുകയാണ്. സ്വന്തം മകളുടെ കൊലപാതകക്കുറ്റം തന്നെയാണ് വിശ്വനാഥനു മേല്‍ ആരോപിക്കപ്പെടുന്നത്.

വിശ്വനാഥന്‍ നിരപരാധിയാണെന്നു മനസിലാക്കുന്ന അഡ്വക്കേറ്റ് സൂര്യ നാരായണന്‍ ഈ കേസ് ഏറ്റെടുക്കുകയാണ്. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, ഗണേഷ്കുമാര്‍, വിജയകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തമിഴ് താരം സമ്പത്താണ് ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. ലൈന്‍ ഓഫ് കളേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, ഗുരു, മണിച്ചിത്രത്താഴ്, ട്വന്‍റി 20, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവയാണ് മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്‍. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിനെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

മഴ, മകന്‍റെ അച്ഛന്‍, സേതുരാമയ്യര്‍ സി ബി ഐ, കഥ പറയുമ്പോള്‍, മഹാസമുദ്രം, യസ് യുവര്‍ ഓണര്‍, നേരറിയാന്‍ സി ബി ഐ തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു എന്‍ ആര്‍ സഞ്ജീവ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മോഹന്ലാല്, സുരേഷ്ഗോപി, എസ് എന് സ്വാമി, എന് ആര് സഞ്ജീവ്, ഡോണ് നരിമാന്