കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘സൂര്യയിപ്പോള്‍ ടോപ്പ് ഗിയറില്‍’ - വിജയ്! ('Surya goes in top gear'-Vijay)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
Vijay and Surya
PRO
PRO
പുതുമയുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും അഭിനയിച്ച് ഫലിപ്പിക്കുന്നതിലും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന സൂര്യ ഇപ്പോഴുള്ളത് ടോപ്പ് ഗിയറില്‍ ആണെന്ന് വിജയ്. സൂര്യ അഭിനയിക്കുന്ന ‘ആദവന്‍’ എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനച്ചടങ്ങിലാണ് സൂര്യയെ നടന്‍ വിജയ് പ്രശംസകള്‍ കൊണ്ട് മൂടിയത്. ചെന്നൈയില്‍ നടന്ന ഈ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് വിജയ് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍ -

‘ഓരോ സിനിമയിലും വ്യത്യസ്തത ഉണ്ടാവണം എന്ന് കരുതുന്ന അപൂര്‍വം ചില നടന്മാരിലൊരാളാണ് എന്റെ സ്നേഹിതന്‍ സൂര്യ. പുതുമ നിറഞ്ഞ കഥാപാത്രമാണ് സൂര്യയുടെ സിനിമ വിജയിക്കുന്നതിന്റെ പിന്നില്‍. ശരിക്കും പറഞ്ഞാല്‍, സൂര്യ ഇപ്പോഴുള്ളത് ടോപ്പ് ഗിയറിലാണ്. അത്രയ്ക്കും ജനപ്രീതിയാണ് സൂര്യയുടെ സിനിമകള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.’

‘പ്രസിദ്ധ സംവിധായകനായ കെ എസ് രവികുമാറാണ് ആദവന്‍ സംവിധാനം ചെയ്യുന്നതെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. കെ എസ് രവികുമാറിന്റെ സിനിമയെന്നാല്‍ പ്രേക്ഷകര്‍ പുതുമയാണ് പ്രതീക്ഷിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ആദവന് വേണ്ടിയും തമിഴകം കാത്തിരിക്കുന്നത്.’

‘ദശാവതാരം സിനിമയിലെ ചില രംഗങ്ങള്‍ എനിക്കിപ്പോഴും മനസില്‍ നിന്ന് പോവുന്നില്ല. രവികുമാര്‍ എങ്ങനെയാണ് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് എന്ന് ചിന്തിച്ച് ഞാന്‍ അന്തം വിടാറുണ്ട്. പല രംഗങ്ങളും ഗംഭീരമാക്കണം എന്ന് നമ്മുടെ മനസില്‍ ഉന്റാവും. എന്നാല്‍ അത് ക്യാമറക്കണ്ണുകളിലൂടെ ഫിലിമില്‍ പകര്‍ത്തുക ഏറെ ദുഷ്കരമാണ്. അങ്ങനെ ചെയ്യാന്‍ കഴിവുള്ള സംവിധായകനാണ് രവികുമാര്‍.’

‘രവികുമാര്‍ സംവിധാനം ചെയ്ത് ഞാന്‍ അഭിനയിച്ച ‘മിന്‍‌സാരക്കണ്ണാ’ എന്ന സിനിമ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ആ പടം ഇറങ്ങിയിട്ട് പത്ത് വര്‍ഷമായി. പിന്നീടൊരിക്കലും എന്നെ വച്ച് രവികുമാര്‍ സിനിമ ചെയ്യുകയുണ്ടായില്ല. രവികുമാര്‍ വിചാരിക്കുന്ന തരത്തില്‍ അഭിനയിക്കാത്ത നടനാണ് ഞാനെന്ന് തോന്നുന്നു. എന്തായാലും ഒരിക്കല്‍ കൂടി എനിക്കൊരു ചാന്‍സ് തരണമെന്ന് ഞാന്‍ രവികുമാറിനോട് അഭ്യര്‍ത്ഥിക്കുന്നു.’

വന്‍ താര‌നിരക്ക് മുമ്പിലാണ് സൂര്യയും നയന്‍‌താരയും അഭിനയിക്കുന്ന ആദവന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം നടന്നത്. പ്രസിദ്ധ സംവിധായകന്‍ ശങ്കര്‍ ആണ് സിഡി ഏറ്റുവാങ്ങിയത്. ഹാരിസ് ജയരാജാണ് ആദവന് ഈണം പകരുന്നത്. അന്തരിച്ച നടന്‍ മുരളി അവസാനമായി അഭിനയിച്ച സിനിമയാണ് ആദവന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ആദവന്, സൂര്യ, വിജയ്, കെ എസ് രവികുമാര്, മോഹന്ലാല്, തമിഴ് സിനിമ