ഒരു താര വിവാഹം കൂടി വിവാഹ മോചനത്തിലേക്ക്. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനും നടന്‍ ധനുഷിന്‍റെ സഹോദരനുമായ ശെല്‍വരാഘവനും നടി സോണിയ അഗര്‍വാളുമാണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. ഇന്ന് ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഇരുവരും വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കിയത്. പരസ്പര ധാരണയോടെയാണ് വിവാഹമോചനത്തിന് തയ്യാറാവുന്നതെന്ന് ശെല്‍വരഘവനും സോണിയയും പറഞ്ഞു.
ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേനിലൂടെയാണ് സോണിയ തമിഴ് സിനിമയില്‍ അരങ്ങേറിയത്. ശെല്‍വരാഘവന്‍റെ സഹോദരനായ ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ശെല്‍വരാഘവന്‍റെ 7 ജി റെയിന്‍ബോ കോളനി, പുതുപ്പേട്ട എന്നീ ചിത്രങ്ങളിലും സോണിയ നായികയായി. ഇതിനുശേഷമാണ് സോണിയയെ ജീവിതത്തിലും നായികയാക്കാന്‍ ശെല്‍വരാഘവന്‍ തീരുമാനിച്ചത്.
ചന്തു എന്ന കന്നഡച്ചിത്രത്തില്‍ സുധീപിന്‍റെ നായികയായാണ് സോണിയ സിനിമയിലെത്തുന്നത്. കാതല്‍ കൊണ്ടേന്‍, കോവില്‍, മധുര, 7 ജി റെയിന്‍ബോ കോളനി, ഒരു കല്ലൂരിയിന്‍ കഥൈ, ഒരു നാള്‍ ഒരു കനവ്, തിരുട്ടു പയലേ, പുതുപ്പേട്ടൈ തുടങ്ങിയവയാണ് സോണിയ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
വിവാഹത്തോടെ സോണിയ അഭിനയം നിര്‍ത്തിയിരുന്നെങ്കിലും ‘നാണല്‍’ എന്നൊരു തമിഴ് ഒരു സീരിയലില്‍ അടുത്തിടെ അഭിനയിച്ച് തുടങ്ങിയിരുന്നു. ഇതോടെ സോണിയ ഉടന്‍ സിനിമയില്‍ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അടുത്തകാലത്ത് സോണിയയുടെയും ശെല്‍വരാഘവന്‍റെയും വിവാഹ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തി നായകനായി അഭിനയിക്കുന്ന ആയിരത്തില്‍ ഒരുവന്‍റെ ഓഡിയോ സിഡി പുറത്തിറക്കുന്ന ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത ഇരുവരും ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.