കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കാവ്യ വിവാഹ മോചനത്തിന്? (Actress Kavya Madhavan | Kavya Divorce | Kavya Madhavan Divorce News)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മലയാളത്തിലെ മറ്റൊരു താരം കൂടി വിവാഹ മോചനത്തിനൊരുങ്ങുന്നു. മലയാളത്തിന്‍റെ പ്രിയ നടി കാവ്യമാധവനാണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ്‌ കാവ്യയും കുവൈറ്റിലെ നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡ്വൈസറായ നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം ആഘോഷ പൂര്‍വം നടന്നത്.

വിവാഹമോചനത്തിനായി കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിവാഹ ബന്ധം വേര്‍പെടുത്തണമെങ്കില്‍ വിവാഹശേഷം ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞ്‌ താമസിക്കണമെന്ന നിര്‍ദ്ദേശം അഭിഭാഷകന്‍ നല്‍കിയെന്നും അറിയുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി കാവ്യ എറണാകുളത്തെ വീട്ടിലാണ്. വിവാഹ ശേഷം കുവൈറ്റിലെ സല്‍വയില്‍ നിശാലിന്‍റെ വീട്ടിലായിരുന്നു കാവ്യയുടെ താമസം. വിവാഹമോചനം സംബന്ധിച്ച് പരക്കുന്ന വാര്‍ത്തകളോട്‌ പ്രതികരിക്കാന്‍ കാവ്യ ഇതുവരെ തയ്യാറായിട്ടില്ല.

മമ്മൂട്ടി നായകനായ ഈ പട്ടണത്തില്‍ ഭൂതമായിരുന്നു കാവ്യയുടേതായി അവസാനം പുറത്ത് വന്ന സിനിമ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ കാവ്യ പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളിയുടെ ശ്രീത്വമുള്ള നായികാമുഖമായി മാറുകയായിരുന്നു.

കാവ്യക്കൊപ്പം വന്ന മറ്റ് നായികമാരെല്ലാം പണവും പ്രശസ്തിയും തേടി അന്യഭാഷകളില്‍ ചേക്കേറിയപ്പോള്‍ മലയാളിത്തമുള്ള കഥാപാത്രങ്ങളില്‍ മാത്രം അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ സ്വന്തമായൊരു സ്ഥാനം നേടാനും കാവ്യയ്ക്കായിരുന്നു. ദിലീപിനൊപ്പമാണ് കാവ്യ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായത്.

കൂടുതല്‍ വായിക്കുക - അപസ്വരം തുടങ്ങിയത് വിവാഹത്തിന് മുമ്പ്?

ഞാന്‍ എങ്ങനെയാണ് പോവുക?

താരവിവാഹങ്ങള്‍ പൊലിയുന്നതെങ്ങനെ?

കാവ്യ വീണ്ടും അഭിനയിക്കുന്നു!

കാവ്യയെ തളര്‍ത്തിയത് കടുത്ത പീഡനം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാവ്യ മാധവന്, വിവാഹ മോചനം, നിശാല് ചന്ദ്ര, പട്ടണത്തില്, ഭൂതം