കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ചിരഞ്ജീവി അറസ്റ്റില്‍ (Chiru arrested, PRP workers caned in AP)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PTIPTI
പ്രജാരാജ്യം പാര്‍ട്ടി നേതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറുമായ ചിരഞ്ജീവി അറസ്റ്റില്‍. ചീഫ്‌ റേഷനിങ്‌ ഉദ്യോഗസ്ഥന്‍റെ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തവേയാണ് ചിരഞ്ജീവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

തുടര്‍ന്ന് പൊലീസും പ്രജാരാജ്യം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാര്‍ട്ടിയുടെ ഗ്രേറ്റര്‍ ഹൈദരാബാദ് കണ്‍‌വീനറായ കൊട്ടേല ശ്രീനിവാസ് യാദവും പരുക്കേറ്റവരില്‍ പെടുന്നു.

അവശ്യസാധനങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ്‌ ചിരഞ്ജീവി സമരം നടത്തിയത്. 11 മാസത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക്‌ ഇതാദ്യമായാണ്‌ ചിരഞ്ജീവി അറസ്റ്റിലാവുന്നത്‌. ഇക്കാലയളവില്‍ ചിരു നയിച്ച ആദ്യ സമരമാണിതെന്നും പറയാം.

പ്രജാരാജ്യത്തിന്‍റെ മുതിര്‍ന്ന നേതാക്കളായ ടി ദേവേന്ദര്‍ ഗൗഡ, കെ കലാവെങ്കിട്ട റാവു, കെ പി റഡ്ഡയ്യ തുടങ്ങിയവരും ചിരഞ്ജീവിയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.

ചിരഞ്ജീവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരാധകര്‍ തെരുവിലിറങ്ങാതിരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പൊലീസും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ചിരഞ്ജീവി, അറസ്റ്റ്, പ്രജാരാജ്യം, സിനിമ, സൂപ്പര്സ്റ്റാര്