കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഗജിനി ടീം വീണ്ടും; ജ്യോതിക മടങ്ങി വരുന്നു (Jyothika comes back)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മുരുഗദോസിന് കാത്തിരുന്ന് മടുത്തു. പിന്നെ, ക്ഷമയ്ക്കും ഒരതിരില്ലേ? ഷാരുഖ് ഖാന്‍റെ ഡേറ്റ് ഇന്നു കിട്ടും നാളെക്കിട്ടും എന്നു കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ഇതുവരെ അനുകൂലമായ ഒരു മറുപടി കിംഗ് ഖാന്‍ നല്‍കിയിട്ടില്ല.

ഹിന്ദി ഗജിനിയുടെ മഹാവിജയത്തിനു ശേഷമാണ് ഷാരുഖ് ഖാനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രത്തിന് എ ആര്‍ മുരുഗദോസ് ശ്രമിച്ചത്. ഷാരുഖ് ഈ പ്രൊജക്ടിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യരുതെന്നാണ് ഷാരുഖിന്‍റെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. ഈ ഉപദേശം ഷാരുഖ് ചെവിക്കൊള്ളുകയും മുരുഗദോസിനോട് കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
PROPRO

എന്നാല്‍ രണ്ടു വര്‍ഷമായിട്ടും കാത്തിരിപ്പു തുടരുന്നതില്‍ മുരുഗദോസ് അസ്വസ്ഥനാണ്. ഇതോടെ ഷാരുഖിനു വേണ്ടി ആലോചിച്ച സിനിമ സൂര്യയെ നായകനാക്കി തമിഴില്‍ ചെയ്യാനാണ് മുരുഗദോസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഉദയാനിധി സ്റ്റാലിന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ എന്‍റര്‍‌ടെയ്നര്‍ 2010 ആദ്യം ചിത്രീകരണം ആരംഭിക്കും.

സൂര്യ ഇപ്പോള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ആദവന്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. ഇതിന് ശേഷം ഹരി സംവിധാനം ചെയ്യുന്ന ‘സിങ്കം’ എന്ന ചിത്രത്തിലും അഭിനയിക്കും. സിങ്കത്തിനു ശേഷമായിരിക്കും മുരുഗദോസിന്‍റെ സിനിമ ആരംഭിക്കുക.

ഗജിനി ടീം ഒന്നിക്കുമ്പോള്‍ നായിക ആരായിരിക്കും എന്നതിലും പ്രേക്ഷകര്‍ക്ക് ആവേശം ജനിപ്പിക്കുന്ന ഒരു സംഗതിയുണ്ടെന്നാണ് സൂചന. വിവാഹ ശേഷം അഭിനയരംഗം വിട്ട ജ്യോതിക ഈ ചിത്രത്തിലൂടെ തിരിച്ചു വന്നേക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗജിനി, പൊലീസ്, സൂര്യ, എ ആര് മുരുഗദോസ്, രവിശങ്കരന്