കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » 'ചിരിഹര്‍ നഗര്‍’ 100 തികച്ചു (‘2 Harihar Nagar’ to celebrate hundred days)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
‘ആന കുത്താന്‍ വന്നാലും പതറാത്ത ഹിറ്റ്’ എന്നായിരുന്നു ടു ഹരിഹര്‍ നഗറിന്‍റെ പരസ്യവാചകം. അത് ശരിവച്ചുകൊണ്ട് ചിരിയുടെ പൊടിപൂരം തീര്‍ത്ത് ടു ഹരിഹര്‍ നഗര്‍ ഇന്ന് നൂറു ദിവസം തികയ്ക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രം മാറിക്കഴിഞ്ഞു. 100 ദിവസം കൊണ്ട് മുടക്കുമുതലിന്‍റെ നാലിരട്ടിയിലേറെ സമ്പാദിച്ച ഈ ചിത്രം കോമഡിയുടെ വസന്തകാലം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ടു ഹരിഹര്‍ നഗര്‍ റിലീസായത്. 18 വര്‍ഷം മുമ്പിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് ഈ സിനിമ. ചിത്രത്തിന്‍റെ വിജയം സുനിശ്ചിതമായിരുന്നെങ്കിലും ഏവരുടെയും പ്രതീക്ഷകളെ കടത്തിവെട്ടുന്ന, ലാലിനെപ്പോലും അമ്പരപ്പിച്ച വിജയമാണ് ടു ഹരിഹര്‍ നഗര്‍ നേടിയത്.

പത്ത് കേന്ദ്രങ്ങളിലാണ് ഹരിഹര്‍നഗര്‍ 100 ദിവസം തികയ്ക്കുന്നത്. ഇവിടങ്ങളില്‍ ഇപ്പോഴും മിക്ക ഷോയും ഹൌസ് ഫുള്ളാണ്. ബി, സി സെന്‍ററുകളില്‍ നിന്ന് കോടികള്‍ ഇനിയും വാരുമെന്നാണ് ഹരിഹര്‍ നഗറിനെക്കുറിച്ചുള്ള പ്രതീക്ഷ. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നീ നായകന്‍‌മാരും നായികയായി ലക്ഷ്മി റായിയുമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിന്നത്.

നായകന്‍‌മാര്‍ക്കെല്ലാം തുല്യ പ്രാധാന്യമുള്ള ചിത്രമാണെങ്കിലും ജഗദീഷാണ് കൂടുതല്‍ സ്കോര്‍ ചെയ്തത്. ഈ സിനിമയിലെ പ്രകടനത്തോടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ജഗദീഷിന്‍റെ ഡേറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായാണ് സിനിമാവൃന്ദങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ടു ഹരിഹര് നഗര്, ലാല്, രവിശങ്കരന്, മുകേഷ്, ജഗദീഷ്