കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബോഡിഗാര്‍ഡ് തമിഴിലെത്തും എന്നുറപ്പായി (Vijay in Boudyguard's Tamil remake)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
സിദ്ദിക്ക് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ബോഡിഗാര്‍ഡ് എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്യുമെന്ന് ഉറപ്പായി. വിജയ് ആയിരിക്കും നായകന്‍. ഇത് സംബന്ധിച്ച് സിദ്ദിക്കും വിജയും തമ്മില്‍ പ്രാഥമിക ചര്‍ച്ച കഴിഞ്ഞു.

ബോഡിഗാര്‍ഡിന്റെ കഥ കേട്ടതോടെ വിജയ് സമ്മതം മൂളുകയായിരുന്നുവത്രേ. എന്നാല്‍ ഈ സിനിമയ്ക്കായി സിദ്ദിക്കിന് കാത്തിരിക്കേണ്ടി വരും. അടുത്തവര്‍ഷം കഴിഞ്ഞേ സിദ്ദിക്കിന് കോള്‍-ഷീറ്റ് നല്‍‌കാന്‍ വിജയിന് കഴിയൂ. വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ‘വേട്ടക്കാരന്‍’ എന്ന സിനിമയിലാണ്.

വിജയിന്റെ അമ്പതാമത്തെ ചിത്രമായിരിക്കും ബോഡിഗാര്‍ഡെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിദ്ദിക്കിന് ആ അവസരം ലഭിച്ചില്ല. കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയിന്റെ അമ്പതാമത്തെ സിനിമ ‘ഉരിമൈ കുരല്‍’ ആയിരിക്കും. എസ് പി രാജ്‌കുമാറാണ് ഉരിമൈ കുരല്‍ സംവിധാനം ചെയ്യുന്നത്.

ഈ രണ്ടു ചിത്രങ്ങളും പൂര്‍ത്തിയായാല്‍ വിജയ് അഭിനയിക്കുക ജയം രാജയുടെ ചിത്രത്തിലാണ്. അതും കഴിഞ്ഞേ ബോഡിഗാര്‍ഡിന്റെ റിമേക്ക് തുടങ്ങാനാവൂ

വിജയിനെ സൂപ്പര്‍ താര പദവിയിലേക്ക് കൊണ്ടുവരാന്‍ സിദ്ദിക്ക് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയം രാജയുടെ സിനിമ മാറ്റിവച്ച് സിദ്ദിക്കിന് അവസരം നല്‍‌കാന്‍ ഒരുപക്ഷേ വിജയ് തീരുമാനിച്ചേക്കും.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ബോഡിഗാര്‍ഡില്‍ നയന്‍‌താരയാണ് നായിക. നൃത്തസംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവയാണ്. ദിലീപിന് വന്‍ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബോഡിഗാര്‍ഡ് ഓണത്തിന് റിലീസാവും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബോഡിഗാര്ഡ്, സിദ്ദിക്ക്, സിനിമ, വിജയ്