കഴിഞ്ഞയാഴ്ച ലോകമെമ്പാടും റിലീസായ ‘ന്യൂയോര്‍ക്ക്’ എന്ന ബോളിവുഡ് ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 35 കോടി രൂപ! ഈ വര്‍ഷം ഒരു ഹിന്ദി സിനിമ അതിന്‍റെ ആദ്യ വാരാന്ത്യത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. കഴിഞ്ഞ വര്‍ഷത്തെ ചില വമ്പന്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ യഷ്‌രാജ് ഫിലിംസിനെ ‘ന്യൂയോര്‍ക്ക്’ സഹായിച്ചേക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
IFM
IFM
ജോണ്‍ ഏബ്രഹാം, നീല്‍ നിതിന്‍ മുകേഷ്, കത്രീന കൈഫ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍ കബീര്‍ ഖാനാണ്. ആദിത്യ ചോപ്രയാണ് രചന. കഴിഞ്ഞ വര്‍ഷം അവസാനം ‘റബ് നേ ബനാ ദി ജോഡി’ എന്ന വമ്പന്‍ ഹിറ്റ് യഷ്‌രാജ് ഫിലിംസിന് ലഭിച്ചിരുന്നു. ന്യൂയോര്‍ക്കിന്‍റെ വിജയത്തോടെ യഷ്‌രാജ് ഫോം വീണ്ടെടുത്തിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനമാണ് ന്യൂയോര്‍ക്ക് നേടിയിരിക്കുന്നത്. യു കെ ഹി ചാര്‍ട്ടില്‍ പത്താം സ്ഥാനം നേടിയിട്ടുണ്ട്. യു എ ഇയില്‍ ഒരു വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ന്യൂയോര്‍ക്ക് മാറി. ന്യൂയോര്‍ക്കിന്‍റെ 900 പ്രിന്‍റുകളാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്.
തരരംപം, ഝൂം ബരാബര്‍ ഝൂം, ലഗാ ചുനരി മേം ദാഗ്, ആജാ നാച്‌ലേ, തഷാന്‍, തോഡാ പ്യാര്‍ തോഡാ മാജിക്, ബച്‌നാ ഏ ഹസീനോ, റോഡ് സൈഡ് റോമിയോ തുടങ്ങി വമ്പന്‍ പരാജയങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി യഷ്‌രാജ് ഫിലിംസിന്‍റെ ക്രെഡിറ്റിലുണ്ടായിരുന്നത്.