മാള അരവിന്ദന്‍ ഇഷ്‌ടപ്പെടുന്ന രണ്ട് സംവിധായകരില്‍ ഒരാള്‍ ഭരതനും, ലോഹിതദാസുമാണ്. ഒരുപാട് ദു:ഖമുണ്ട്. ഇവരുടെ രണ്ട് പേരുടെയും വേര്‍പാട് മലയാള സിനിമയില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കമല്‍ ആരും പ്രതീക്ഷിച്ചില്ല അദ്ദേഹം ഇത്ര പെട്ടെന്ന് നമ്മെ വിട്ടുപോകുമെന്ന്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല അദ്ദേഹം നമ്മെ വിട്ടുപോയെന്ന്.
തുളസീദാസ് മരണം കേട്ടപ്പോള്‍ തന്നെ മനസ്സിനാകെ വേദനിപ്പികുന്നു. എക്കാലവും, ഓര്‍ക്കാന്‍ കഴിയുന്ന സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നല്ല നല്ല സിനിമകളെയും, നല്ല നടീ നടന്മാരുടെയും . നല്ല നല്ല സിനിമകളും, തിരക്കഥകളും മനസ്സില്‍ സുക്ഷിച്ചിരുന്ന വ്യക്തിയാണ് നഷ്‌ടപ്പെട്ടത്. മലയാള സിനിമയ്ക്ക് കനത്ത നഷ്‌ടമാണ്.
വിനു മോഹന്‍ ഒരുപാട് വിഷമമുണ്ട്. ഞാന്‍ എന്താണെന്നും എനിക്ക് എങ്ങനെ അഭിനയിക്കാം എന്ന് പറഞ്ഞു തന്നത് അദ്ദേഹമായിരുന്നു.
കൊച്ചുപ്രേമന്‍ അദ്ദേഹത്തിന്‍റെ അവസാന ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള മഹാഭാഗ്യം ലഭിച്ചിരുന്നു. മലയാള സിനിമാരംഗത്ത് ഇത്ര സ്നേഹത്തോടെ, ഒരു നടനെ എങ്ങനെ പാകപ്പെടുത്തിയെടുക്കാം എന്ന് അദ്ദേഹം തെളിയിച്ചു തന്നു.
ലാലു അലക്‌സ് “എനിക്ക് നല്ല റോളുകള്‍ കിട്ടിയത് അദ്ദേഹത്തിന്‍റെ സിനിമകളിലായിരുന്നു. ആത്മാവിന്‍റെ ഭാഷ അറിയുന്ന എഴുത്തുകാരന്‍. അതിന്‍റെ സ്‌പന്ദനം, സുഖം അത് അടുത്തറിയുന്ന ആളായിരുന്നു ലോഹി. എനിക്ക് ഏറ്റവും അടുത്ത ബന്ധമുള്ള ലോഹിയുടെ ആത്മാവിന് നിത്യശാന്തി തരുന്നു. ലോഹിതദാസിന് പകരം ഇനി ലോഹിയെ പോലെ ഒരാള്‍ വരാന്‍ പോകുന്നില്ല.“