കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » നഷ്ടമായത് സംസ്കാരത്തിന്‍റെ നെടുംതൂണ്‍: മമ്മൂട്ടി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മലയാളത്തിന്‍റെ പ്രിയ തിരക്കഥാകാരന്‍ ലോഹിതദാസിന്‍റെ അപ്രതീക്ഷിത ഞെട്ടലില്‍ നിന്ന് മലയാള സിനിമാ ലോകം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ പ്രിയ സുഹൃത്തിനെ തിരക്കഥയിലില്ലാത്ത മരണം തട്ടിയെടുത്ത വാര്‍ത്തയോട് പലരും അവിശ്വസീനയതോടെയാണ് പ്രതികരിച്ചത്.

മമ്മൂട്ടി:
പ്രതിഭാശാലിയായ എഴുത്തുകാരനെയും സംവിധായകനെയുമാണ് ലോഹിയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥയിലെ നായകനായ മമ്മൂട്ടി ഓര്‍മിക്കുന്നു. സുഖമില്ലാതിരുന്ന കാര്യം അറിയില്ല. വ്യക്തിപരമായ നികത്താനാവാത്ത നഷ്‌ടമാണ്. എന്നിലെ നടനെ മനസ്സിലാക്കി, ഞാനെന്ന വ്യക്തിയെ മനസ്സിലാക്കി എന്‍റെ വികാരങ്ങളെയും, വിചാരങ്ങളെയും മനസിലാക്കിയ സംവിധായകനായിരുന്നു അദ്ദേഹം. എന്‍റെ വ്യക്തിപരമായ പ്രത്യേകതകള്‍ കഥാപാത്രങ്ങളാക്കിയ വ്യക്തിയായിരുന്നു ലോഹി. മലയാള സിനിമയില്‍ പുതിയ എഴുത്തുരീതിയാണ് ലോഹി സൃഷ്ടിച്ചത്. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്നതിലുപരി നമ്മുടെ സംസ്ക്കാരത്തിന്‍റെ ഒരു തൂണാണ് നഷ്‌ടമായത്. മനുഷ്യരുടെ കഥകളാണ് അദ്ദേഹം സിനിമയാക്കിയത്.


മോഹന്‍‌ലാല്‍:
തനിക്ക് ദേശീയ അവാര്‍ഡ്‌ നേടിത്തന്ന രണ്ട്‌ ചിത്രങ്ങളിലും ലോഹിതദാസുമായി സഹകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. നാടക ചലച്ചിത്ര രംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം തീര്‍ച്ചയായും മലയാള ചലച്ചിത്ര ലോകത്തിന്‌ നികത്താനാവാത്ത നഷ്ടമാണ്. അപ്രതീക്ഷിതമാണ് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വന്നത്. എങ്ങനെ പ്രതികരിക്കണമെന്നറിയില്ല. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു-ലാല്‍ പറഞ്ഞു.

കമലഹാസന്‍
എഴുത്തുകാരന്‍ എന്ന നിലയില്‍ താന്‍ വളരെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ലോഹിതദാസെന്ന് കമലഹാസന്‍ അനുസ്മരിച്ചു. പത്മരാജനെ പോലുള്ള എഴുത്തുകാര്‍ പോയിക്കഴിഴിഞ്ഞപ്പോള്‍ ലോഹിതദാസിനെപ്പോലുള്ള എഴുത്തുകാരായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. ലോഹിതദാസിന്‍റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘തനിയാവര്‍ത്തനം‘ തമിഴില്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, ആരാധകരെയും തന്‍റെ അനുശോചനം അറിയിക്കുന്നു. -കമലഹാസന്‍ പറഞ്ഞു.

ഇന്നസെന്‍റ്:
നല്ല തിരക്കഥാകൃത്ത്‌, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ ചലച്ചിത്ര വ്യക്‌തിത്വമാണ്‌ ലോഹിതദാസിന്‍റേതെന്ന് ‘അമ്മ’ പ്രസിഡന്‍റ് ഇന്നസെന്‍റ് അനുസ്മരിച്ചു‌. അദ്ദേഹത്തെ ചലച്ചിത്ര പ്രേമികള്‍ക്ക്‌ ഒരിക്കലും മറക്കാനാവില്ല. അമ്മയുടെ ജനറല്‍ ബോഡിയോഗത്തില്‍ മോഹന്‍‌ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലോഹിയുടെ മരണ വാര്‍ത്ത അറിഞ്ഞത്. ആദ്യ ലാലിനോട് ഇത് പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ലാല്‍ പ്രസംഗം നിര്‍ത്തി ലാല്‍ എന്താണെന്ന് ചോദിച്ചപ്പോഴാണ് വിവരം പറഞ്ഞത്. വ്യക്‌തിപരമായും അമ്മ സംഘടനയുടെ പേരിലുമുളള അനുശോചനം അറിയിക്കുന്നതായും ഇന്നസെന്‍റ് പറഞ്ഞു.

ലാല്‍ (സംവിധായകന്‍)
“അഭിനയത്തില്‍ എന്‍റെ ഗുരുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും ഓരോ സിനിമാ പ്രസ്ഥാനങ്ങള്‍ പോലെയായിരുന്നു. അദ്ദേഹത്തിന്‍റെ മുഖത്ത് ഭാവങ്ങളുണ്ടായിരുന്നില്ല. മനസ്സില്‍ നിന്നായിരുന്നു അദ്ദേഹം ഭാവങ്ങള്‍ പകര്‍ത്തിയിരുന്നത്.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലോഹിതദാസ്, മരണം, സിനിമ, മമ്മൂട്ടി, ലാലുല് അലക്സ്