കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മമ്മൂട്ടിക്ക്‌ സത്യത്തില്‍ കൊമ്പുണ്ട്‌! (Mammootty has horns!)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
പട്ടണത്തില്‍ ഭൂതം
PROPRO
സൂപ്പര്‍ താരങ്ങള്‍ക്ക്‌ കൊമ്പുണ്ടെന്ന് ചിലര്‍ക്കെങ്കിലും പരാതിയുണ്ട്‌. മഹാ അഹങ്കാരമാണെത്രെ ഇവര്‍ക്ക്‌. ഒരൊറ്റയാളോടും ചിരിക്കില്ല. കേറി പരിചയപ്പെടാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തും. സ്നേഹം പ്രകടിപ്പിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അടിക്കുകയും ചെയ്യും. സൂപ്പര്‍ താരങ്ങള്‍ക്ക്‌ കാണാക്കൊമ്പുണ്ട്‌ എന്ന് തെളിയിക്കാന്‍ ഇതൊക്കെ പോരേ?

പക്ഷേ, മമ്മൂട്ടിക്ക് ഈ കാണാക്കൊമ്പല്ല ഉള്ളത്. ശരിക്കും കൊമ്പുണ്ട്, തലയുടെ മുകളില്‍ ഇരുവശത്തുമായി. സംഭവം വെളിവായത് കൊച്ചിയില്‍ പട്ടണത്തില്‍ ഭൂതത്തിന്റെ ഓഡിയോ പ്രകാശനത്തിന്റെ സമയത്താണ്. പരിപാടിക്ക് മമ്മൂട്ടിയും വരാമെന്ന് ഏറ്റതാണ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അതാ വരുന്നു മമ്മൂട്ടി, തലയില്‍ ചുവന്ന രണ്ട് കൊമ്പുകളുമായി!

മമ്മൂട്ടിയെ കണ്ടതും ദിലീപിന് ചിരിപൊട്ടി. കൊമ്പുള്ള മമ്മൂട്ടിയെ തോട്ടിയിടാനും തുടങ്ങി ജനപ്രിയ നായകന്‍. അവസാനം, മമ്മൂട്ടി തന്നെ കൊമ്പിന്റെ രഹസ്യം ദിലീപിനോട് പറഞ്ഞു. ‘ഡാഡി കൂള്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഹോംഗ്‌കോംഗില്‍ പോയപ്പോള്‍ വഴിയോര വില്‍‌പനക്കാരില്‍ നിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെത്രെ ഈ കൊമ്പ്.

പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ താന്‍ അഭിനയിക്കുന്ന ഭൂതത്തിനും കൊമ്പുണ്ടല്ലോ എന്നോര്‍ത്താണെത്രെ മമ്മൂട്ടിയിത് വാങ്ങിയത്. എവിടെയെങ്കിലും ഇതൊന്ന് ധരിച്ച് കാണിച്ച് കൊടുക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഓഡിയോ പ്രകാശന സന്ദര്‍ഭം ഒത്തുവന്നത്. എന്നാല്‍ പിന്നെ കൊമ്പും ധരിച്ച് ചടങ്ങിന് വരാമെന്ന് കരുതി.

സൂപ്പര്‍താരം മമ്മൂട്ടി ഭൂതമായും ബൈക്ക് റൈഡറായുമെത്തുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ഹീറോ ഗെറ്റപ്പില്‍ മമ്മൂട്ടിയെ സ്ക്രീനിലെത്തിക്കുന്നത് സംവിധായകന്‍ ജോണി ആന്‍റണി. കാവ്യ മാധവന്‍, മമ്മൂട്ടിയുടെ നായികയാവുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പട്ടണത്തില്‍ ഭൂതത്തിനുണ്ട്. കോഫി@ എംജി റോഡിലൂടെ പ്രശസ്തനായ ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂലൈ രണ്ടിന് ഭൂതം തീയേറ്ററുകളിലെത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജോണി ആന്റണി കാവ്യ മാധവന്, മമ്മൂട്ടി, പട്ടണത്തില് ഭൂതം, മലയാള സിനിമ