കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » തമിഴകം കീഴടക്കാന്‍ ‘ട്വന്റി-20’! (Twenty-20 will get a Tamil remake!)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ട്വന്റി-20 -യെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തമിഴില്‍ റീമേക്കിനുള്ള തയ്യാറെടുപ്പില്‍. ‘ഇരുപത് - ഇരുപത്’ എന്ന പേരിലാണ് ഈ സിനിമ തമിഴകത്തെത്തുക. എച്ച് മുരളിയുടെ ഉടമസ്ഥതയിലുള്ള ക്ലാസ്സിക് ക്രിയേറ്റേഴ്സ് എന്ന കമ്പനിയാണ് ട്വന്റി-20 -യുടെ റീമേക്ക് അവകാശം ദിലീപില്‍ നിന്ന് വാങ്ങിയിരിക്കുന്നത്.
ട്വന്റി-20
PROPRO

ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നയന്‍‌താര തുടങ്ങി മിക്ക മലയാള താരങ്ങളും അഭിനയിച്ച ട്വന്റി-20 മികച്ച വിജയമാണ് കരസ്ഥമാക്കിയത്. താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥമാണ് ട്വന്റി-20 ഒരുങ്ങിയത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് ഈ സിനിമ നിര്‍മിച്ച് വിതരണം ചെയ്തത്.

ട്വന്റി-20 -യുടെ റിമേക്ക് അവകാശത്തിനായി തമിഴിലെ പല നിര്‍മാണ കമ്പനികളും ദിലീപിനെ സമീപിച്ചിരുന്നു. എന്നാല്‍ ക്ലാസ്സിക് ക്രിയേറ്റേഴ്സിനാണ് നറുക്ക് വീണത്. കമലാഹാസന്‍ അഭിനയിച്ച ‘അവ്വൈ ഷണ്‍‌മുഖി’, നമിത നായികയാവുന്ന ‘ജഗന്‍ മോഹിനി’ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനിയാണ് ക്ലാസ്സിക് ക്രിയേറ്റേഴ്സ്. എത്ര രൂപയ്ക്കാണ് പടത്തിന്റെ റിമേക്ക് അവകാശം വിറ്റതെന്ന് അറിവായിട്ടില്ല.

ജോഷിയുടെ സംവിധാനത്തികവും ഉദയകൃഷ്ണ - സിബി കെ തോമാസ് ടീമിന്റെ കൈത്തഴക്കം വന്ന തിരക്കഥയും താരങ്ങളുടെ മിതത്വം കലര്‍ന്ന അഭിനയവുമാണ് ട്വന്റി-20 -യെ വന്‍ വിജയമാക്കിയത്. സിനിമയിലെ പ്രധാന റോളുകളില്‍ അഭിനയിക്കാന്‍ പ്രധാനപ്പെട്ട താരങ്ങളെ ക്ലാസ്സിക് ക്രിയേറ്റേഴ്സ് സമീപിച്ചിട്ടുണ്ട് എന്നറിയുന്നു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ആരൊക്കെ അഭിനയിക്കുമെന്നും വരും നാളുകളില്‍ അറിയാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, മോഹന്ലാല്, ജയറാം, നയന്താര, ട്വന്റി20, ജോഷി, ദിലീപ്, തമിഴ്, റീമേക്ക്