കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ചിരിപ്പൂരമൊരുക്കാന്‍ മമ്മൂട്ടിയും ഷാഫിയും (Mammootty and Shafy to set a fest of comedy)
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മമ്മൂട്ടിയും ഷാഫിയും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണയും ചിരിയുടെ ഒരു മേളത്തിനു തന്നെയാണ് തയ്യാറെടുപ്പ്. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന മൂന്നാമത്തെ ചിത്രത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബെന്നി പി നായരമ്പലമാണ് തിരക്കഥ രചിക്കുന്നത്.
PROPRO

തൊമ്മനും മക്കളും, മായാവി എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് ഷാഫിയും മമ്മൂട്ടിയും വീണ്ടുമെത്തുന്നത്. എ‌ ബി എസ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റോ ജോസഫും, ഷാഫിയും, ബെന്നിയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഈ ചിത്രത്തില്‍ ഒരു റൌഡിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്. പണവും തറവാട്ടു മഹിമയും വേണ്ടുവോളമുള്ള ഒരു റൌഡി. നാട്ടില്‍ അയാളുടെ അപ്രമാധിത്യം നിലനില്‍ക്കുകയാണ്. അയാളെ എതിര്‍ക്കുന്നവര്‍ക്കെല്ലാം പരാജയം മാത്രമായിരുന്നു ഫലം. അവിവാഹിതനായ അയാള്‍ റൌഡിയാണെങ്കിലും ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. എന്നാല്‍ ഏതു റൌഡിക്കും വെല്ലുവിളിയുയര്‍ത്തി ചിലര്‍ എത്തേണ്ടത് അനിവാര്യമാണല്ലോ. അത് അയാളുടെ ജീവിതത്തിലും സംഭവിച്ചു.

മല്ലനും മാതേവനും എന്ന പേരില്‍ ഒരു മമ്മൂട്ടി ചിത്രത്തിനാണ് ഷാഫി നേരത്തേ ആലോചിച്ചിരുന്നതെങ്കിലും കഥ വേണ്ട വിധത്തില്‍ ശരിയാകാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ചിത്രമായ ലോലിപോപ്പ് വിജയിക്കാത്തതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാഫിക്ക് ഒരു വലിയ ഹിറ്റ് ആവശ്യമാണ്. മലയാളത്തില്‍ ചിരിത്തമ്പുരാക്കന്‍‌മാരെല്ലാം ഈ പ്രൊജക്ടില്‍ ഉണ്ടെന്നാണ് അറിയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മമ്മൂട്ടി, ഷാഫി, ബെന്നി, ആന്റോ ജോസഫ്, മായാവി, രവിശങ്കരന്