ഷാരുഖ് ഖാന്‍ കുറച്ചു കാലമായി സംവിധായകന്‍ എ ആര്‍ മുരുഗദോസുമായി ചര്‍ച്ചയിലാണ്. തനിക്കു പറ്റിയ ഒരു ആക്ഷന്‍ സിനിമ ഒരുക്കുന്നതിനാണ് മുരുഗദോസിനെ കിംഗ് ഖാന്‍ കൂട്ടുപിടിച്ചിട്ടുള്ളത്. ഗജിനിയുടെ മേലെ നില്‍ക്കുന്ന ഒരു സിനിമ തനിക്കു വേണ്ടി ചെയ്തു തരണമെന്നാണ് ഷാരുഖിന്‍റെ ആവശ്യം. ഒട്ടേറെ കഥകള്‍ ഇതിനു വേണ്ടി മുരുഗദോസ് തയ്യാറാക്കിയെങ്കിലും ഇതൊന്നും ഷാരുഖിനെ പൂര്‍ണ തൃപ്തനാക്കിയില്ല.
അവിചാരിതമായാണ് ഷാരുഖ് ഖാന്‍ ഈയിടെ ഒരു തമിഴ് സിനിമ കാണാനിടയായത്. ശക്തി ചിദംബരം സംവിധാനം ചെയ്ത രാജാധിരാജ. നര്‍ത്തകന്‍ ലോറന്‍സ് നായകനായ ഈ സിനിമ ഷാരുഖിന് ‘ക്ഷ’ പിടിച്ചിരിക്കുകയാണ്. ലോറന്‍സ് അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന്‍റെ കഥയും ഇഷ്ടമായതോടെ ഷാരുഖ് ഉടന്‍ തന്നെ ഈ സിനിമ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു.
എ ആര് മുരുഗദോസ് രാജാധിരാജ റീമേക്ക് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബോണി കപൂറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ മാസം 15ന് തമിഴ് നാട്ടില്‍ റിലീസ് ചെയ്ത രാജാധിരാജ മികച്ച വിജയമാണ് നേടുന്നത്. മാസ് ഓഡിയന്‍സിനെ ലക്‍ഷ്യമിട്ടുള്ള ഈ സിനിമയില്‍ മികച്ച പാട്ടുകളും ഗ്ലാമര്‍ നൃത്തരംഗങ്ങളും ഉഗ്രന്‍ ആക്ഷന്‍ സീക്വന്‍സുകളുമുണ്ട്.
ഗജിനിക്ക് ശേഷം ഒരു തകര്‍പ്പന്‍ എന്‍റടെയ്‌നര്‍ ഹിന്ദിയില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മുരുഗദോസ് രാജാധിരാജയുടെ കഥയില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തി തന്‍റെ ശൈലിക്ക് അനുരൂപമാക്കിയെടുക്കുന്നതിന്‍റെ തിരക്കിലാണ്. അസിന്‍ ഈ ചിത്രത്തില്‍ നായികയായേക്കും എന്നും ഏകദേശം ഉറപ്പായിട്ടുണ്ട്.