ആര്യാടന് ഷൌക്കത്തിനെതിരെ സംവിധായകന്‍ ടി വി ചന്ദ്രന്‍ രംഗത്തെത്തി. ആര്യാടന്‍ ഷൌക്കത്ത് എന്ന വ്യക്തിയെ അവഗണിക്കുന്നതു പോലെ ഷൌക്കത്തിന്‍റെ പ്രസ്താവനയെയും അവഗണിക്കുന്നതായി ടി വി ചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ അവാര്‍ഡിന് വേണ്ടി ചിത്രങ്ങള്‍ അയയ്ക്കരുതെന്ന ഷൌക്കത്തിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ടി വി ചന്ദ്രന്‍.
ടി വി ചന്ദ്രന്‍റെ പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളുടെ രചനയും നിര്‍മ്മാണവും ആര്യാടന്‍ ഷൌക്കത്തായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിനെതിരെ ടി വി ചന്ദ്രന്‍ പ്രതികരിച്ചത് അനാവശ്യമാണെന്ന് ഷൌക്കത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ചന്ദ്രനെ പ്രകോപിപ്പിച്ചത്.
നല്ല സിനിമയേത്, ചീത്ത സിനിമയേത് എന്ന കാര്യങ്ങളില്‍ ഒരു തീര്‍പ്പിലെത്തുന്നതിന് പരാമീറ്ററൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും അതിനാല്‍ ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ അവാര്‍ഡിനായി ചിത്രം അയയ്‌ക്കരുത്. അടൂരിനെയും ടി വി ചന്ദ്രനെയും പോലെ ലോകം അംഗീകരിച്ച രണ്ട് സംവിധായകര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുന്നത് തികച്ചും വേദനാജനകമാണെന്നും ഷൌക്കത്ത് പറഞ്ഞു.
ഷൌക്കത്തിന്‍റെ ഈ പ്രസ്താവനയോടാണ് ടി വി ചന്ദ്രന്‍ രൂക്ഷമായി പ്രതികരിച്ചത്. എന്തായാലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളും, ആര്യാടന്‍ ഷൌക്കത്തും ടി വി ചന്ദ്രനും തമ്മിലുള്ള ആത്‌മബന്ധത്തിലും മുറിവുകള്‍ വീഴ്ത്തിയിരിക്കുന്നു.