മലയാളത്തിലെ ഒട്ടേറെ മെഗാഹിറ്റുകളില്‍ ഒരുമിച്ച് പങ്കാളിത്തം വഹിച്ച മോഹന്‍ലാലും സുരേഷ്ഗോപിയും വീണ്ടും ഒന്നുക്കുന്നു. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂപ്പര്‍സ്റ്റാറുകളുടെ സംഗമം. എസ് എന്‍ സ്വാമി തിരക്കഥ രചിക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല.
മോഹന്‍ലാല്‍ അഡ്വ. സൂര്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് ഈ ചിത്രം. ഒരു കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന കഥാപാത്രമായാണ് സുരേഷ്ഗോപി വരുന്നത്. ശോഭനയും നന്ദിനിയും നായികമാരാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
അടുത്തമാസം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയ്ക്ക് മോഹന്‍ലാല്‍ 10 ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നതെന്നറിയുന്നു. നാഗര്‍കോവില്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ബിജുമേനോന്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.
ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. പി സുകുമാറാണ് ഛായാഗ്രഹണം. ലൈന്‍ ഓഫ് കളേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, ഗുരു, മണിച്ചിത്രത്താഴ്, ട്വന്‍റി 20, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവയാണ് മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്‍. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിലെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
മഴ, മകന്‍റെ അച്ഛന്‍, സേതുരാമയ്യര്‍ സി ബി ഐ, കഥ പറയുമ്പോള്‍, മഹാസമുദ്രം, യസ് യുവര്‍ ഓണര്‍, നേരറിയാന്‍ സി ബി ഐ തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു എന്‍ ആര്‍ സഞ്ജീവ്.