കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബ്രേക്കിംഗ് ന്യൂസിന് ശ്രീനിയുടെ ബ്രേക്ക് (Srini puts a break to 'Breaking News')
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
ശ്രീനിവാസനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബ്രേക്കിംഗ് ന്യൂസിന്‍റെ ചിത്രീകരണം നീട്ടിവച്ചു. തിരക്കഥയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടതാണ് ചിത്രീകരണം നീട്ടി വയ്ക്കാന്‍ കാരണം. ടി കെ രാജീവ് കുമാറും മനോരമ ന്യൂസിലെ ന്യൂസ് റീഡറായ വേണുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. മോഹന്‍ ലാലും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

ബ്ലെസ്സിയുടെ ഭ്രമരം പൂര്‍ത്തിയാക്കിയതിനുശേഷം ബ്രേക്കിംഗ് ന്യൂസില്‍ ജോയിന്‍ ചെയ്യാനിരുന്ന ലാല്‍ ചിത്രം മുടങ്ങിയതോടെ മുരളി നാഗവള്ളിയുടെ അലക്സാണ്ടര്‍ ദി ഗ്രേറ്റില്‍ അഭിനയിക്കാന്‍ പോയി.സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ‘കൊമാല’ എന്ന കഥയെ ആസ്പദമാക്കിയാണ് ടി കെ രാജീവ്കുമാര്‍ ഈ സിനിമയൊരുക്കുന്നത്.

മോഹന്‍ലാല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരകനായാണ് അഭിനയിക്കുന്നത്. ശ്രീനിവാസന്‍ ഒരു കര്‍ഷകനായും അഭിനയിക്കുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, ബിജുമേനോന്‍, ഇന്നസെന്‍റ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മണിയന്‍‌പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൃഷിനാശവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്യാന്‍ ശ്രീനിയും കുടുംബവും തീരുമാനിക്കുന്നു. മറ്റ് ഗതിയില്ലാതെ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു ബോര്‍ഡെഴുതി ഇവര്‍ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഷയം ഒരു സ്വകാര്യ ചാനല്‍ ഏറ്റെടുക്കുന്നു. അവര്‍ ഇതൊരു റിയാലിറ്റി ഷോയായി അവതരിപ്പിക്കുകയാണ്. ചര്‍ച്ചകളും അന്വേഷണങ്ങളും എസ് എം എസുമൊക്കെയായി ഒരു കര്‍ഷന്‍റെ ആത്മഹത്യ എന്ന റിയാലിറ്റി ഷോ പുരോഗമിക്കുന്നു. കറുത്ത ഹാസ്യമാണ് ബ്രേക്കിംഗ് ന്യൂസ് എന്ന ഈ സിനിമയുടെ മുഖമുദ്ര.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രീനിവാസന് ബ്രേക്കിംഗ് ന്യൂസ് ടി കെ രാജീവ് കുമാര്