കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഭാഗ്യദേവതയുമായി സത്യന്‍ അന്തിക്കാട്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് ‘ഭാഗ്യദേവത’ എന്ന് പേരിട്ടു. കനിഹ നയികയാകുന്ന ഈ സിനിമ കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ് പറയുന്നത്. ചിത്രീകരണത്തിന്‍റെ അവസാനസമയം മാത്രം പടത്തിന് പേര് നിശ്ചയിക്കുന്ന രീതിയില്‍ നിന്നു മാറി അല്‍‌പം നേരത്തേയാണ് സത്യന്‍ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

കേബിള്‍ ടിവി ഓപ്പറേറ്ററായ ബെന്നിചാക്കോ എന്ന കഥാപാത്രത്തെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അത്യാവശ്യം പ്രാരാബ്‌ധങ്ങളൊക്കെയുള്ള ഒരു ഇടത്തരക്കാരന്‍. എങ്ങനെയും കുറച്ചു പണമുണ്ടാക്കുക എന്നതാണ് അയാളുടെ ലക്‍ഷ്യം. അങ്ങനെയാണ് വന്‍‌തുക സ്ത്രീധനം വാങ്ങി ഒരു വിവാഹം കഴിക്കാന്‍ ബെന്നി തീരുമാനിക്കുന്നത്. എന്നാല്‍ സ്ത്രീധനക്കാര്യത്തില്‍ പെണ്ണിന്‍റെ വീട്ടുകാര്‍ അവസാനനിമിഷം വാക്കുമാറുന്നു. ഇത് അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഭാഗ്യദേവതയുടെ കഥ.

സ്ത്രീധനം ലഭിച്ചില്ലെങ്കിലും വിവാഹം കഴിച്ച പെണ്‍‌കുട്ടി തന്‍റെ ഭാഗ്യദേവതയാണെന്ന് അയാള്‍ തിരിച്ചറിയുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. രാജേഷ് ജയരാമന്‍റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സത്യന്‍ അന്തിക്കാട് തന്നെയാണ്. കുട്ടനാട്ടിലാണ് ഭാഗ്യദേവതയുടെ ചിത്രീകരണം നടക്കുന്നത്. വേണു ആദ്യമായി സത്യന്‍ ചിത്രത്തിന് ക്യാമറ ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട് ഭാഗ്യദേവതയ്ക്ക്.

നരേന്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സത്യന്‍റെ അച്ചുവിന്‍റെ അമ്മയിലെ നായകനായിരുന്നു നരേന്‍. നെടുമുടി, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങി സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലെ പതിവ് താരങ്ങളെല്ലാം ഭാഗ്യദേവതയിലും വേഷമിടുന്നു. കലാസംഘത്തിന്‍റെ ബാനറില്‍ എം എം ഹംസയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഭാഗ്യദേവത സത്യന് അന്തിക്കാട് ജയറാം കനിഹ വേണു നരേന്