കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ലണ്ടനിലെ ചിത്രീകരണം തലവേദന
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFMIFM
ഭീകരവാദത്തെക്കുറിച്ച് തലപുകയ്ക്കുകയാണ് ലോകരാജ്യങ്ങളെല്ലാം. വര്‍ദ്ധിച്ചുവരുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ എങ്ങനെ അമര്‍ച്ച ചെയ്യാമെന്നാണ് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചിന്ത. ഭീകരവാദത്തെ തടയുന്നതിന്‍റെ ഭാഗമായി കര്‍ശനനിയമങ്ങളും നിയന്ത്രണങ്ങളും പല രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സിനിമാ മേഖലയെ സാരമായി ബാധിച്ചു.

ഭീകരവാദം വിഷയമാക്കിയിട്ടുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത്. ഭീകരവാദം വിഷയമാക്കിയ സിനിമകള്‍ ചിത്രീകരിക്കാന്‍ ലണ്ടന്‍ ഇപ്പോള്‍ അനുമതി നല്‍കുന്നില്ല. ലണ്ടനില്‍ വച്ച് ചിത്രീകരിക്കാനിരുന്ന പല ചിത്രങ്ങളും ഇപ്പോള്‍ മറ്റു പലയിടങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്.

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലും കൂടുതലായി ടെററിസം കൈകാര്യം ചെയ്തു തുടങ്ങിയത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് റെന്‍‌സില്‍ ഡിസില്‍‌വ സംവിധാനം ചെയ്യുന്ന ‘ജിഹാദ്’ എന്ന ചിത്രത്തിന് ലണ്ടന്‍ ചിത്രീകരണാനുമതി നിഷേധിച്ചു. ചിത്രത്തിന്‍റെ പേരിലെ മുസ്ലിം പശ്ചാത്തലമാണ് വിനയായത്. ഒരു ഭൂഗര്‍ഭ റെയില്‍‌വേ സ്റ്റേഷനായിരുന്നു ഈ സിനിമയുടെ ചിത്രീകരണത്തിനായി പ്രധാനമായും വേണ്ടത്. എന്നാല്‍ ലണ്ടനിലെ ഒരു ഭൂഗര്‍ഭ റെയില്‍‌വേ സ്റ്റേഷനില്‍ വച്ചും ഈ ചിത്രം ചിത്രീകരിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ചിത്രീകരണ സംഘത്തെ അറിയിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന ചിത്രവും ഷൂട്ടുചെയ്യാനുള്ള അനുമതി ലണ്ടന്‍ സര്‍ക്കാര്‍ നല്‍കിയില്ല. അവിടെയും മുസ്ലിം പേരായിരുന്നു പ്രശ്നം. ലണ്ടന്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമത്തിന് ശ്രമം നടന്നതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഈ രണ്ടു സിനിമകളും പിന്നീട് അമേരിക്കയിലാണ് ചിത്രീകരണം നടത്തിയത്. ജിഹാദ് എന്ന സിനിമയില്‍ സെയ്‌ഫ് അലി ഖാന്‍, കരീന കപൂര്‍, വിവേക് ഒബ്‌റോയി, ഓം‌പുരി തുടങ്ങിയവരാണ് താരങ്ങള്‍. ഒരു റെയില്‍‌വേ സ്റ്റേഷനും ട്രെയിനും പൂര്‍ണമായും വാടകയ്ക്കെടുത്ത് ഫിലാഡല്‍ഫിയയില്‍ പിന്നീട് ഈ സിനിമ ചിത്രീകരിച്ചു.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ന്യൂയോര്‍ക്ക്’ എന്ന സിനിമയും വിഷയമാക്കുന്നത് തീവ്രവാദമാണ്. ആ ചിത്രവും ഫിലാഡല്‍ഫിയയില്‍ ചിത്രീകരിച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരവാദം പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ വര്‍ദ്ധിക്കുകയാണ്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തന്നെ ഇതേ വിഷയം കൈകാര്യം ചെയ്യുന്ന രണ്ടു ചിത്രങ്ങളുടെ തിരക്കിലാണ്.

ലണ്ടനില്‍ ചിത്രീകരണത്തിന് നിയന്ത്രണം കര്‍ശനമാക്കിയെങ്കിലും അടുത്തിടെ ജഗ്‌മോഹന്‍ മുന്ദ്ര തന്‍റെ ചിത്രം ലണ്ടനില്‍ ചിത്രീകരിച്ചു. ‘ഷൂട്ട് ഓണ്‍ സൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രമേയവും തീവ്രവാദം തന്നെ. “ലണ്ടനില്‍ ചിത്രീകരണാനുമതി ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. ബ്രിട്ടീഷ് അധികൃതരും യു കെ ഫിലിം കൌണ്‍സിലും സിനിമയുടെ തിരക്കഥ വായിച്ച ശേഷമാണ് ചിത്രീകരണത്തിന് അനുമതി ലഭിച്ചത്” - ജഗ്‌മോഹന്‍ മുന്ദ്ര പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലണ്ടല ചിത്രീകരണം ഇന്ത്യ സിനിമാ ഭീകരവാദം ബോളിവുഡ്