അടുത്ത കാലത്ത് പരസ്യ രംഗത്ത് തരംഗം സൃഷ്ടിച്ചതായിരുന്നു അമീര്‍ഖാന്‍റെ അര്‍ദ്ധനാരീശ്വര വേഷം. സ്ത്രീയായും പുരുഷനായും ടാറ്റ സ്കൈയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട അമീര്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അമീറിന് പിന്നാലെ ആക്ഷന്‍ കിംഗ് അക്ഷയ് കുമാറും ഒരു പരസ്യത്തില്‍ ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.
തംസ് അപിന്‍റെ പുതിയ പരസ്യത്തിലാണ് അക്ഷയ് കുമാര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രങ്ങളില്‍ ഒന്ന് ഗൌരവക്കാരനും മറ്റെയാള്‍ തമാശക്കാരനുമാണ്.
ഇരു കഥാപാത്രങ്ങളും തംസ് അപ് ലഭിക്കാനായി ആകാശത്തില്‍ പറന്നു നടന്ന് മത്സരിക്കുന്നതാണത്രേ പരസ്യത്തിന്‍റെ വിഷയം.
“ഈ പുതിയ പരസ്യത്തില്‍ ആക്ഷനും, സാഹസികതയും, നാടകീയതയും തമാശയുമൊക്കെയുണ്ട്. എന്‍റെ ആരാധകരെ ഈ പരസ്യം ഏറെ രസിപ്പിക്കുമെന്ന് കരുതുന്നു” - അക്കി പറയുന്നു. തംസ് അപിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് അക്ഷയ് കുമാര്‍.
ഓസ്ട്രേലിയക്കാരനായ ജോണ്‍ ഗൈതറാണ് ഈ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത്. സിഡ്നിയാണ് ലൊക്കേഷന്‍. പരസ്യത്തില്‍ മാത്രമല്ല, സിനിമയിലും ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് അക്ഷയ് കുമാര്‍.
വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അക്കി അച്ഛനായും മകനായുമാണ് അഭിനയിക്കുന്നത്.
അക്ഷയ് ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ ചിത്രം 1997ല്‍ ഇറങ്ങിയ അഫ്‌ലറ്റൂണ്‍ ആണ്. ജയ് കിഷന്‍, ഖിലാഡി 420 തുടങ്ങിയ ചിത്രങ്ങളിലും അക്കിക്ക് ഇരട്ടവേഷമായിരുന്നു.