കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കാസനോവയില്‍ ഭാവന
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
ഭാവന മൂന്നാം തവണയും മോഹന്‍ലാലിന്‍റെ നായികയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തിലാണ് ഭാവന നായികയാകുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സംവിധായകന്‍ കാസനോവയില്‍ ഭാവനയ്ക്ക് നല്‍കിയിരിക്കുന്നത്.

കാസനോവയില്‍ അഭിനയിക്കുന്നതിനായി രണ്ടു തമിഴ് പ്രൊജക്ടുകള്‍ ഭാവന ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ ചിത്രം പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കാനുള്ള ഒരു ശ്രമമാണ്. സ്വന്തം മുത്തശ്ശനുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഒരു പ്രണയബന്ധത്തിന്‍റെ സത്യാവസ്ഥകള്‍ അന്വേഷിച്ചിറങ്ങുന്ന ചെറുമകന്‍റെ കഥയാണ് കാസനോവ പറയുന്നത്.

ഛോട്ടാമുംബൈ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്നിവയാണ് മോഹന്‍ലാലിന്‍റെ നായികയായി ഭാവന അഭിനയിച്ച ചിത്രങ്ങള്‍. സാഗര്‍ ഏലിയാസ് ജാക്കി ഇപ്പോള്‍ ചിത്രീകരണം നടന്നു വരികയാണ്. മീരാ ജാസ്മിന്‍ മലയാളത്തില്‍ സജീവമാകാത്തതും കാവ്യയുടെ വിവാഹമുറപ്പിച്ചതും സീനിയര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ ഭാവനയുടെ അവസരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഉദയനാണ് താരം, നോട്ടുബുക്ക് എന്നീ സിനിമകള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസനോവ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാസനോവ ഭാവന മോഹന്ലാല് റോഷന് ആന്ഡ്രൂസ്