കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘പഠിക്കാതവന്‍’ കറുത്ത കുതിരയാകുമോ?
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
ധനുഷ് എന്നും അങ്ങനെയാണ്. അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തും. നരന്തു പോലൊരു പയ്യന്‍ എന്ന് ആദ്യം വിമര്‍ശിച്ചവര്‍ക്കൊക്കെ തന്‍റെ സിനിമകള്‍ കൊണ്ട് മറുപടി പറഞ്ഞിട്ടുണ്ട് ഈ താരം. തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍, തിരുടാ തിരുടി, പൊല്ലാതവന്‍, പുതുപ്പേട്ടൈ, യാരഡി നീ മോഹിനി തുടങ്ങിയ ധനുഷ് ചിത്രങ്ങള്‍ ചരിത്രവിജയം നേടിയവയാണ്.

അതുകൊണ്ടു തന്നെ ഈ പൊങ്കലിന് തമിഴിലെ സൂപ്പര്‍താരങ്ങള്‍ പോലും ഭയക്കുന്നത് ധനുഷിനെയാണ്. ധനുഷ് ചിത്രമായ ‘പഠിക്കാതവന്‍’ പൊങ്കലിന് റിലീസാകുകയാണ്. വിജയ് - പ്രഭുദേവ ടീമിന്‍റെ വില്ലു, വിജയകാന്തിന്‍റെ എങ്കള്‍ ആശാന്‍, മാധവന്‍റെ ഗുരു എന്‍ ആള് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ മധ്യത്തിലേക്കാണ് പഠിക്കാതവന്‍ എത്തുന്നത്.

പഠിക്കാതവന്‍ ഒരു കോമഡി ചിത്രമാണ്. സൂരജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമന്നയാണ് നായിക. അതുല്‍ കുല്‍ക്കര്‍ണി, സുമന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വിവേകും ധനുഷും ചേര്‍ന്നുള്ള കോമഡി രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അലര്‍ട്ട് അറുമുഖം രങ്ക എന്നാണ് ഈ സിനിമയില്‍ വിവേകിന്‍റെ പേര്.

വിജയ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്യുന്നത് സണ്‍ പിക്ചേഴ്സാണ്. കാതലില്‍ വിഴുന്തേന്‍, തെനാവട്ട്, ഡിണ്ടുഗല്‍ സാരഥി എന്നീ ചിത്രങ്ങളുടെ സൂപ്പര്‍ വിജയത്തിന് ശേഷം സണ്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പഠിക്കാതവന്.

മരുതമലൈ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സുരാജ് അണിയിച്ചൊരുക്കുന്ന പഠിക്കാതവന്‍ ഈ പൊങ്കലിന് കറുത്ത കുതിരയാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പഠിക്കാതവന് ധനുഷ് കാതല് കൊണ്ടേന് പുതുപ്പേട്ടൈ വില്ലു എങ്കള് ആശാന് വിജയ്