സൂര്യ ഇനി ‘ആദവന്’

ശനി, 31 ഒക്ടോബര്‍ 2009( 15:49 IST )
‘വാരണം ആയിരം’ നേടിയ വന്‍ വിജയം സൂര്യയെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട അദ്ധ്വാനത്തിന് മികച്ച ഫലമാണ് ബോക്സോഫീസില്‍ ലഭിക്കുന്നത്. റിലീസിന്‍റെ ആദ്യദിനങ്ങളില്‍ സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. പതിയെ പിടിച്ചുകയറിയ ചിത്രം സൂപ്പര്‍ഹിറ്റ് പദവി നേടിക്കഴിഞ്ഞു.
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘ആദവന്‍’ ആണ് സൂര്യയുടെ പുതിയ ചിത്രം. തമിഴിലെ ഏറ്റവും വലിയ ഹിറ്റ്മേക്കറായ രവികുമാറിന്‍റെ സിനിമയില്‍ ആദ്യമായാണ് സൂര്യ അഭിനയിക്കുന്നത്. നയന്‍താരയാണ് ആദവനിലെ നായിക.
എന്നാല്‍, ആദവന്‍ അല്പം വൈകാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. സൂര്യ ഇപ്പോള്‍ അയന്‍ എന്ന സിനിമയുടെ തിരക്കിലാണ്. ശരത്കുമാറിനെ നായകനാക്കി ജഗ്ഗുഭായ് എന്ന ചിത്രം അണിയിച്ചൊരുക്കുകയാണ് രവികുമാര്‍. നയന്‍താരയാകട്ടെ മലയാളത്തില്‍ ബോഡിഗാര്‍ഡില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
ഈ മൂന്നു സിനിമകളും പൂര്‍ത്തിയാകുന്നതനുസരിച്ചായിരിക്കും ആദവന്‍റെ ചിത്രീകരണം ആരംഭിക്കുക. മിഷ്‌കിന്‍റെ ‘മുഗമൂടി’ എന്ന ചിത്രത്തിലും സൂര്യ നായകനാകുമെന്നാണ് അറിയുന്നത്.