കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » വെള്ളത്തൂവലുമായ് ഐ വി ശശി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മലയാള സിനിമയിലെ ഹിറ്റുകളുടെ തമ്പുരാന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഐ വി ശശി നീണ്ട ഇടവേളക്ക്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ചു വരുന്ന ചിത്രമാണ് ‘വെള്ളത്തൂവല്‍’‍.

യുവ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ്‌ ഇത്തവണ ഐ വി ശശി എത്തുന്നത്‌. ‘ഗോളി’ലൂടെ കമല്‍ അവതരിപ്പിച്ച രജിത്ത്‌ മേനോനും ‘ആകാശ ഗോപുര’ത്തിലൂടെ കെ പി കുമാരന്‍ അവതരിപ്പിച്ച നിത്യയുമാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ആദ്യ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ്‌ ഇരുവരും അവതരിപ്പിച്ചത്‌. ‘ആകാശഗോപുര’ത്തില്‍ മോഹന്‍ലാലിന്‌ ഒപ്പം നില്‍ക്കുന്ന പ്രകടനമാണ്‌ നിത്യ കാഴ്‌ച വച്ചത്‌.

ഒരിടവേളക്ക്‌ ശേഷം ജോണ്‍പോള്‍ തിരക്കഥ ഒരുക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്‌. രണ്ടു ദശാബ്ദത്തെ ഇടവേളക്ക്‌ ശേഷമാണ്‌ ജോണ്‍പോളും ഐ വി ശശിയും ഒന്നിക്കുന്നത്‌.

പുത്തന്‍ തലമുറയിലെ സൗഹൃദങ്ങളുടെ കഥപറയുന്ന വെള്ളത്തൂവിലിന്‍റെ രണ്ട്‌ ഗാന രംഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു.

ലാലു അലക്‌സ്, ജഗതി, വിജയരാഘവന്‍, സീത, സീമ, ജ്യോതിര്‍മയി, ശ്വേത മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌.

വാഗമണിലും പീരുമേടിലും കൊച്ചിയിലുമാണ്‌ ഷൂട്ടിങ്ങ്‌ നടന്നത്‌. മലയാളത്തിലെ വളരെ പ്രമുഖ ബാനറായിരുന്ന വി കെ ബി മേനോന്‍റെ അനുഗ്രഹ ഫിലിംസ്‌ ആണ്‌ ചിത്രം അവതരിപ്പിക്കുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വെള്ളത്തൂവലുമായ് ഐ വി ശശി